KeralaLatest News

നെഹ്രു ട്രോഫി വള്ളം കളി; നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍

തിയതി രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും ധനകാര്യമന്ത്രി തോമസ് ഐസക് വ്യക്തമാക്കി

തിരുവനന്തപുരം: നെഹ്രു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍. വള്ളംകളി ഈ മാസം തന്നെ നടത്തുമെന്നും നെഹ്രു ട്രോഫി വള്ളംകളിയുടെ തിയതി രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും ധനകാര്യമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

Also Read : പുന്നമടക്കായല്‍ കീഴടക്കാന്‍ കശ്മീരിലെ ചുണക്കുട്ടികള്‍

കനത്ത മഴയില്‍ അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് 66ാമത് നെഹ്രു ട്രോഫി വള്ളംകളി മാറ്റിവച്ചത്. അതേസമയം ചാംപ്യന്‍സ് ബോട്ട് റേസ് ലീഗും മുന്‍നിശ്ചയിച്ചപോലെ നടക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. സച്ചിന്‍ മുഖ്യാതിഥിയായി എത്തുമെന്നും ഐസക് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button