ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലവസരങ്ങള്‍ ലഭിക്കാത്തതിനെ കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൊഴിലവസരങ്ങള്‍ ലഭിക്കാതിരുന്നത് സര്‍ക്കാരിന്റെ പരാജയമെല്ലെന്നും അതിന്റെ കൃത്യമായ കണക്കുകള്‍ ലഭിക്കാത്തതു കൊണ്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ടു കോടി തൊഴിലവസരങ്ങളാണ് നരേന്ദ്രമോദി വാഗ്ദാനം ചെയ്തത്. എന്നാൽ ഇത് നടപ്പാക്കാൻ കഴിയാത്തതിനെതിരെ വലിയ വിമർശനങ്ങളാണ് സർക്കാർ നേരിട്ടത്. ഈ വിമർശനങ്ങളെ പ്രതിരോധിച്ചുകൊണ്ടായിരുന്നു മോദിയുടെ മറുപടി. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നത് ഒരു സംസ്ഥാനത്ത് അല്ലെങ്കില്‍ മറ്റൊരു സംസ്ഥാനത്ത് സൃഷ്ടിക്കുകയെന്നതാണ്. അതാണ് രാജ്യം മുഴുവനുമുള്ള തൊഴിലവസരങ്ങളായി മാറുന്നത്. അതിനാല്‍ സർക്കാർ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെയെന്നാണ് പ്രധാനമന്ത്രി ചോദിക്കുന്നത്.
Also Read: ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൊഴിലുകളുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളില്ലാത്തതിനാൽ ഉയര്‍ന്നുവരുന്ന കള്ളങ്ങളാണ്. കൃത്യമായ വിവരമില്ലാത്തതിനാല്‍ എതിരാളികള്‍ ഈ സാഹചര്യം മുതലെടുക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെന്ന് പറഞ്ഞ് സർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണിപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.
.
Post Your Comments