Latest NewsInternational

നോബേല്‍ ജേതാവ് സര്‍ വി.എസ് നൈപോള്‍ അന്തരിച്ചു

1990 ല്‍ ബ്രിട്ടണിലെ എലിസബത്ത് II രാജ്ഞി നൈപോളിനെ സര്‍ പദവി നല്‍കി ആദരിച്ചു

ലണ്ടന്‍•ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമായ സര്‍ വി.എസ് നൈപോള്‍ അന്തരിച്ചു. 85 വയസായിരുന്നു.

1932 ല്‍ ട്രിനിഡാഡിലെ ടൊ​ബാ​ഗോ​യി​ലെ ച​ഗു​നാ​സില്‍ ജനിച്ച നൈപോള്‍ 30 ലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 1971 ല്‍ ബുക്കര്‍ പുരസ്‌കാരം നേടിയ നൈപോളിനെ തേടി 2001 ല്‍ നോബല്‍ സമ്മാനവുമെത്തി.

എ ​ബെ​ന്‍​ഡ് ഇ​ന്‍ ദ ​റി​വ​ര്‍, മാസ്റ്റര്‍ പീസായ എ ​ഹൗ​സ് ഫോ​ര്‍ മി​സ്റ്റ​ര്‍ ബി​സ്വാ​സ് തു​ട​ങ്ങി​യ​വ സാ​ഹി​ത്യ ആ​സ്വാ​ദ​ക​രു​ടെ മ​ന​സ്സി​ല്‍ ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ ര​ച​ന​ക​ളാ​ണ്.

1990 ല്‍ ബ്രിട്ടണിലെ എലിസബത്ത് II രാജ്ഞി നൈപോളിനെ സര്‍ പദവി നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

പാ​ക്കി​സ്ഥാ​നി​ലെ മു​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക‌ നാ​ദി​റ​യാ​ണ് ഭാ​ര്യ. 1996ല്‍ ​ആ​ദ്യ ഭാ​ര്യ പാ​ട്രി​ക ഹേ​ല്‍ മ​രി​ച്ചു.

മൂ​ന്നാം ലോ​ക ജീ​വി​ത​ത്തി​ന്‍റെ ദു​ര​ന്ത​ങ്ങ​ളാ​ണ് നൈപോ​ളി​ന്‍റെ നോ​വ​ലു​ക​ളു​ടെ​യും യാ​ത്രാ വി​വ​ര​ണ​ങ്ങ​ളു​ടെ​യും ഉ​ള്ള​ട​ക്കം. ഇ​ക്കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് പാ​ശ്ചാ​ത്യ സം​സ്കാ​ര​ത്തി​ന്‍റെ പ്ര​യോ​ക്ത​വാ​യി ന​യ്പാ​ളി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​വ​രു​ണ്ട്. മൂ​ന്നാം ലോ​ക​ത്തെ തു​റ​ന്നു കാ​ട്ടു​ന്ന​തി​ലൂ​ടെ ശ​രി​യാ​യ സാം​സ്കാ​രി​ക വി​മ​ര്‍​ശ​ന​മാ​ണ് നൈപോള്‍ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ അ​ഭി​പ്രാ​യം.

shortlink

Post Your Comments


Back to top button