തിരുവനന്തപുരം•തിരുവനന്തപുരം സ്വദേശിനിയായ ഒരു ലേഡി ഡോക്ടര്‍ നടത്തിയ തട്ടിപ്പ് അറിഞ്ഞാല്‍ ആരും മൂക്കത്ത് വിരല്‍ വച്ച് ചോദിച്ചു പോകും, ‘ ഒരു ഡോക്ടര്‍ ഇങ്ങനെയൊക്കെ ചെയ്യുമോ?’. ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ലേഡി ഡോക്ടറാണ് കഥയിലെ നായിക. ഇവരുടെ തട്ടിപ്പില്‍ കരുങ്ങി ധനനഷ്ടത്തിന് പുറമേ മാനഹാനിയ്ക്കും ഇരയായത് നൂറോളം ഡോക്ടര്‍മാരാണ്.
പല ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ ഡോക്ടര്‍മാരില്‍ നിന്നും പണം കടം വാങ്ങിയത്. 2,500 മുതല്‍ 10,000 രൂപ വരെ ഇവര്‍ ഇത്തരത്തില്‍ വാങ്ങിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാം എന്നാകും പണം വങ്ങുമ്പോള്‍ ഉള്ള വാഗ്ദാനം. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞാലും പണം മടക്കി നല്‍കാറില്ല. പിന്നീട് ചോദിക്കുമ്പോള്‍ ഒരാഴ്ച, രണ്ടാഴ്ച, ഒരു മാസം എന്നൊക്കെ അവധി പറയും. എന്നാല്‍ ഒരിക്കലും പണം മടക്കി നല്‍കാറില്ല.
വളരെ അടിയന്തര സാഹചര്യമാണ് ഉടനെ പണംകിട്ടണം…. താന്‍ വല്ലാത്ത കുരുക്കിലാണ്…. തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് പണം വാങ്ങുന്നത്. നേരിട്ട് പരിചയമുള്ള ഡോക്ടര്‍മാര്‍ മുതല്‍ ഫേസ്ബുക്കില്‍ കൂടി പരിചയപ്പെട്ട ഡോക്ടര്‍മാര്‍ വരെ ഇവരുടെ ഇരയായതായാണ് വിവരം.
രിചയമുള്ള ലോഡി ഡോക്ടറായതുകൊണ്ട് പലരും അപ്പോള്‍ തന്നെ പണം അക്കൗണ്ടിലേക്ക് അയച്ചുനല്‍കി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കും പണം കിട്ടിയില്ല. പതിയെ ഓരോരുത്തരും ലേഡി ഡോക്ടറോട് പണംതിരികെ ചോദിച്ചുതുടങ്ങി. ഒരാഴ്ച്ചക്കുള്ളിലിടാം, രണ്ടാഴ്ച്ചക്കുള്ളിലിടാം എന്നൊക്കെ പറഞ്ഞ് പണം കൊടുക്കാനുള്ള അവധി നീട്ടിയെടുക്കുകയാണ് ലേഡി ഡോക്ടര്‍ ചെയ്തത്. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞിട്ടും ആര്‍ക്കും പണം തിരികെ കിട്ടിയില്ല.
പണം ചോദിച്ച് ലേഡി ഡോക്ടറെ വിളിച്ച ഡോക്ടര്‍മാരെ തേടിയെത്തിയത് ഭര്‍ത്താവ് എന്നവകാശപ്പെടുന്നയാളുടെ ഫോണ്‍ വിളിയാണ്. ഭീഷണിയും അസഭ്യ വര്‍ഷവും പണം തിരികെ ചോദിച്ചാല്‍ കൊന്നുകളയുമെന്ന തരത്തിലായിരുന്നു ഇയാളുടെ ഭീഷണി.
പണം തിരികെ ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ പരസ്പരം ബന്ധപ്പെടുകയും ഫേസ്ബുക്ക് കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ മൂന്ന് ഡോക്ടര്‍മാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല. പരാതികള്‍ ലഭിച്ചിട്ട് ദിവസങ്ങളായിട്ടും പോലീസ് അന്വേഷണം എങ്ങുമെത്താത്തതില്‍ ദുരൂഹതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തിരുവനന്തപുരത്തെ ഒരു ഉന്നത കുടുംബത്തിലെ അംഗമാണ് ലേഡി ഡോക്ടര്‍. രണ്ടു-മൂന്ന് വര്‍ഷം മുന്‍പ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ഇപ്പോള്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയാണെന്നാണ് അവകാശപ്പെടുന്നത്.
തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഇവരുടെയും ഭര്‍ത്താവിന്റെയും ഫേസ്ബുക്ക് ഐഡികള്‍ അപ്രത്യക്ഷമായിട്ടുണ്ട്.
Post Your Comments