തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് പിന്നാലെ ആരോഗ്യമന്ത്രി കെ.കെ ശെെലജ ടീച്ചറും തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഒരു നൂറ്റാണ്ടിനിടയില്‍ കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് നമ്മള് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും സര്‍ക്കാര്‍ അതിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് എല്ലാവരുടെയും സഹകരണത്തോടെ അതിനെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നും കെ.കെ ശെെലജ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
Read also: മഴക്കെടുതി; ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകി മന്ത്രി കടകംപള്ളി
നമ്മുടെ ഉത്തരവാദിത്വം ഇവിടെ തീരുന്നില്ല, ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരണം. ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എല്ലാവിഭാഗം ജനങ്ങളും നമ്മളാല്‍ കഴിയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണം. നമ്മുടെ സഹോദരങ്ങളെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ നമുക്ക് അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments