ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 387 ആയി. ലൊംബോക്ക് ദ്വീപില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഭൂകമ്പം ഉണ്ടായത്. ഈ സ്ഥലങ്ങളിൽ ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്.
Read more:പണം നൽകി ഒതുക്കാൻ ശ്രമം ; പീഡനക്കേസിലെ പ്രതിയും മധ്യസ്ഥനും പിടിയിൽ
സംഭവത്തിൽ 13,000 പേര്‍ക്കു പരിക്കേറ്റെന്നും 387,000 പേര് ഭവനരഹിതരായെന്നും ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. ലൊംബോക്കിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്. 334 പേരാണ് ലൊംബോക്കില്‍ മരിച്ചത്. ലൊംബോക്കില്‍ 200,000 പേര്‍ക്കാണ് വീട് നഷ്ടമായത്. ലൊംബോക്കിനു സമീപത്തെ ബാലിദ്വീപിലും ഭൂകമ്പം നാശം വിതച്ചു. ജനങ്ങളെ പ്രദേശത്തുനിന്നു മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.
Post Your Comments