യുഎഇ: പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ യുഎഇയിൽ തുടർന്നവർക്കെതിരെ നിയമനടപടി. ഇവർക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി പരിഷ്‌കാരങ്ങളാണ് ഇത്തവണ യുഎഇ പൊതുമാപ്പ് ചട്ടങ്ങളിൽ ഉണ്ടായത്. വിസാ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്നവര്‍ക്ക് പൊതുമാപ്പിലൂടെ രേഖകള്‍ ശരിയാക്കിയാല്‍ പുതിയ ജോലി കണ്ടെത്താനും താല്‍ക്കാലിക താമസ സൗകര്യവും ലഭ്യമാക്കാനും നടപടിയുണ്ടാവും.
യുഎഇയിൽ അനധികൃതമായി എത്തിയവര്‍ക്ക് പൊതുമാപ്പിന്‍റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല. രണ്ടുവര്‍ഷത്തേക്ക് അവര്‍ക്ക് രാജ്യത്തേക്ക് പ്രവേശന നിരോധനം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം പൊതുമാപ്പ് ഒരാഴ്ച പിന്നിടുമ്പോൾ വിവിധ എമിറേറ്റുകളിലായി 221 ഇന്ത്യക്കാർക്കാണ് ഔട്ട്പാസ് ലഭിച്ചത്. അബുദാബിയിൽ 35 പേർക്കും ദുബായ് ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലെ 186 പേർക്കുമാണ് ഔട്ട്പാസ് ലഭിച്ചത്.
ALSO READ: യുഎഇ പൊതുമാപ്പ്; നിയമക്കുരുക്കുകളിൽ നിന്ന് മോചിതനായ പ്രവാസി മലയാളി തിരികെ നാട്ടിലെത്തി
യുഎഇയിൽ ഏറ്റവുമധികം വിദേശികൾ ഇന്ത്യക്കാരാണെങ്കിലും നിയമലംഘകരായി കഴിയുന്നവരുടെ എണ്ണം വളരെ കുറവാണ്. യുഎഇയിൽ 31 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കുപ്രകാരം 33 ലക്ഷം പേരും. പൊതുമാപ്പ് ലഭിച്ച ശേഷം വീണ്ടും യുഎഇയിൽ തൊഴിൽ ചെയ്യാനാഗ്രഹിക്കുന്നവരെ റിക്രൂട്ട് ചെയ്യാൻ അബുദാബിയിലെയും ദുബായിലെയും മൂന്നു കമ്പനികൾ മുന്നോട്ടു വന്നിട്ടുണ്ട്.
Post Your Comments