Latest NewsIndia

സംവരണമില്ലാത്ത വിദ്യാർത്ഥികൾക്ക് വൻ ആനുകൂല്യങ്ങളുമായി ഒരു സംസ്ഥാനം

സ്വാശ്രയ സ്ഥാപനങ്ങളിലെ ഡിഗ്രി വിദ്യാർത്ഥികൾക്ക് 4 % പലിശയ്ക്ക് 10 ലക്ഷംരൂപ

ഗുജറാത്ത് : ഒബിസി സംവരണത്തഗിനായി ഹർദിക് പട്ടേൽ നശിച്ചകൾ നിരാഹാരം പ്രഖ്യാപിക്കിഗിരിക്കെ സംവരനെത്ര സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് ഗുജറാത്ത് സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു . കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസ വായ്‌പ്പാ ,മെസ് ഫീസ് , മത്സര പരീക്ഷാ പരിശീലനത്തിന് സഹായം.

സ്വാശ്രയ സ്ഥാപനങ്ങളിലെ ഡിഗ്രി വിദ്യാർത്ഥികൾക്ക് 4 % പലിശയ്ക്ക് 10 ലക്ഷംരൂപ വിദേശ പഠനത്തിന് 15 ലക്ഷം രൂപ വായ്‌പ്പാ, മാസം മെസ് ഫീസ് 2400 രൂപ ധനസഹായം. 70 ശതമാനത്തിലേറെ മാർക്ക് വാങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പത്താം ക്ളാസ് വിദ്യാർഥികൾക്ക് വർഷം 15,000 രൂപ ട്യൂഷൻ ഫീസ്, മത്സരപരീക്ഷകൾക്ക് പഠിക്കാൻ വർഷം 20,000 രൂപ ട്യൂഷൻ ഫീസ്, സ്വയം തൊഴിലിന് 5% പലിശയ്ക്ക് 10 ലക്ഷം രൂപ വായ്പ തുടങ്ങിയവ ആനുകൂല്യങ്ങളിലുണ്ട്.

Read also:സഹായം ഇപ്പോള്‍ ദൈവത്തിനല്ല, ജനങ്ങള്‍ക്കാണ് ആവശ്യം; ഭണ്ഡാരത്തിലെ മുഴുവന്‍ തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി ഒരു ക്ഷേത്രം

വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ താഴെയുള്ളവർക്കേ സഹായം ലഭിക്കൂ. ഗുജറാത്ത് അൺറിസർവ്ഡ് എജ്യുക്കേഷണൽ ആൻഡ് ഇക്കണോമിക്കൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ബജറ്റിൽ ഇതിനായി 600 കോടി രൂപ ഈ വർഷം വകയിരുത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടേൽ സംവരണ സമരസമിതി നേതാവ് ഹാർദിക് പട്ടേൽ ഓഗസ്റ്റ് 25-മുതൽ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 50%-ത്തിലേറെ സംവരണം നിയമപരമായി സാധ്യമല്ലെന്ന നിലപാടാണ് ബി.ജെ.പി. സർക്കാരിന്റേത്. അഹമ്മദാബാദിൽ സമരത്തിന്റെ വേദിക്ക് ഇതുവരെ ഹാർദികിന് കോർപ്പറേഷൻ അനുമതിയും നൽകിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button