മലപ്പുറം•മലപ്പുറം ജില്ലയിലെ മമ്പാട് നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രിയാണ് മമ്പാട് കൊങ്ങല്ലൂർ പൂച്ചപ്പാറക്കുന്നിൽ ചെറിയ പ്രകമ്പനം ഉണ്ടായത്. വീടുകള്‍ക്ക് വിള്ളല്‍ ഉണ്ടായതിനെത്തുടര്‍ന്ന് 73 കുടുംബങ്ങള്‍ വീടൊഴിഞ്ഞു. ശനിയാഴ്ച രാവിലെയും ഭൂചലനം അനുഭവപ്പെട്ടു. ഏഴ് വീടുകള്‍ക്ക് വിള്ളലുണ്ടായി.
വെള്ളിയാഴ്ച രാത്രി കനത്ത മഴയ്ക്കിടെ വലിയ ശബ്ദമുണ്ടായെന്നും ഭൂമിയിൽ തരിപ്പനുഭവപ്പെട്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ചുമരുകളിൽ വിള്ളൽ കണ്ടതോടെ ഭൂരിഭാഗം കുടുംബങ്ങളും രാത്രി തന്നെ ബന്ധുവീടുകളിലേക്കു താമസം മാറ്റി.
വെള്ളിയാഴ്ച രാത്രി ഇവിടെ മണ്ണിടിച്ചിലുമുണ്ടായി. മമ്പാട് പാലത്തിന് വശങ്ങളിലുള്ളമണ്ണ് ഇടിഞ്ഞു പോയതോടെ പാലം തകര്‍ന്ന് വീഴുന്ന സ്ഥിതിയിലാണ്.
പ്രദേശത്തു ജിയോളജി വകുപ്പ് അധികൃതർ പരിശോധന നടത്തി. ഭൂചലനമല്ലെന്നും ശക്തമായ മഴയും കാറ്റും മൂലം ഭൂഗർഭജലത്തിൽ വ്യതിയാനമുണ്ടായി സംഭവിക്കുന്ന മണ്ണിടിച്ചിലാണെന്നും അധികൃതർ പറഞ്ഞു.
Post Your Comments