ഇടുക്കി: മഴയുടെ സംഹാരതാണ്ഡവത്തിൽ കേരളം ഒന്നാകെ പകച്ചുനിൽക്കുകയാണ്. ഉരുൾപൊട്ടലും വെള്ളക്കെട്ടും നിരവധി പേരുടെ ജീവനെടുത്തപ്പോൾ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി മോഹനനനും കുടുംബവും തങ്ങളെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ച വളർത്തുനായയ്ക്ക് നന്ദി പറയുകയാണ്. വളർത്തുനായ റോക്കിയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടു മാത്രമാണ് തങ്ങളുടെ ജീവൻ രക്ഷപ്പെട്ടതെന്ന് വ്യക്തമാക്കുകയാണ് മോഹനൻ.
Read also: മഴക്കെടുതി; ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകി മന്ത്രി കടകംപള്ളി
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് റോക്കിയുടെ നിറുത്താതെയുള്ള കുര കേട്ടാണ് മോഹനന്‍ ഉണര്‍ന്നത്. ശകാരിച്ചിട്ടും നായ കുര നിർത്താത്തതോടെ വീടിന് പുറത്തേക്കിറങ്ങി നോക്കാൻ മോഹനന്‍ തീരുമാനിച്ചു. പുറത്തിറങ്ങിയ അദ്ദേഹം കാണുന്നത് മണ്ണിടിഞ്ഞ് വീണ് ഏതു നിമിഷവും നിലം പൊത്താറായ അവസ്ഥയില്‍ നില്‍ക്കുന്ന തന്റെ വീടാണ്. ഉടൻ തന്നെ എല്ലാവരും പുറത്തിറങ്ങുകയും തൊട്ടടുത്ത നിമിഷം വീടിടിഞ്ഞു വീഴുകയുമായിരുന്നു. എന്നാല്‍ വീടിന് മുകളില്‍ താമസിച്ചിരുന്ന പ്രായമേറിയ ദമ്പതികള്‍ ദുരന്തത്തില്‍ പെട്ടുപോവുകയും ചെയ്‌തു.
Post Your Comments