Latest NewsInternational

ഇറാനെ പിന്തുണയ്ക്കുന്നവർക്കെതിരെ ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്

ഇന്നലെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി അലിസ്റ്റര്‍ ബര്‍ട്ട് അമേരിക്കയുടെ ഉപരോധത്തെ തള്ളിയിരുന്നു

വാഷിംഗ്‌ടൺ: ഇറാനെതിരെയുള്ള ഉപരോധത്തിന് പിന്തുണ നൽകാത്തവർക്ക് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരെ ബ്രിട്ടന്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. ബ്രിട്ടനിലെ അമേരിക്കന്‍ അംബാസിഡര്‍ ഇക്കാര്യം ബ്രിട്ടനെ അറിയിക്കുകയും ചെയ്തു. ഇറാനെ ഇനിയും പുന്തുണയ്ക്കുകയാണെങ്കിൽ കടുത്ത നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. ഇന്നലെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി അലിസ്റ്റര്‍ ബര്‍ട്ട് അമേരിക്കയുടെ ഉപരോധത്തെ തള്ളിയിരുന്നു. ഇറാനുമായുള്ള വ്യാപാര ബന്ധം പുതുക്കാനും ബ്രിട്ടന്‍ ശ്രമിക്കുന്നുണ്ട്.

Also Read: ഇന്ത്യക്കാര്‍ക്ക് ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ഇറാന്‍ തീവ്രവാദികൾക്ക് സാമ്പത്തിക സഹായം ചെയ്ത് യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് യുഎസ് അംബാസിഡര്‍ ആരോപിക്കുന്നു. എന്നാല്‍ യൂറോപ്പ്യന്‍ യൂണിയനും ഇറാനൊപ്പമാണ്. അവരെ സഹായിക്കാന്‍ മറ്റുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button