ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറയുന്നു. അഞ്ച് ഷട്ടറുകളും ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയതോടെയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോടില്‍ താഴുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് മഴക്കും ശമനം ഉണ്ടായിട്ടുണ്ട്. 2,401.20 ആണ് നിലവിലെ ജലനിരപ്പ്. 2,400 അടിയിലെത്താതെ ഷട്ടറുകള്‍ താഴ്ത്തില്ലെന്നാണ് അധികൃകതര്‍ അറിയിച്ചിട്ടുള്ളത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴയും കുറഞ്ഞിട്ടുണ്ട്.
മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കെത്തുന്ന നീരൊഴുക്കിന്റെ അളവിലും കുറവ് വന്നിട്ടുണ്ട്. അതേസമയം ആലുവയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി സൈന്യം വെള്ളിയാഴ്ച വൈകുന്നേരത്തോടെ എത്തിയിരുന്നു. ‘ ഓപറേഷന് സഹായോഗ്’ എന്നാണ് മിഷന് നല്‍കിയിരിക്കുന്ന പേര്. വിവിധ ജില്ലകളിലായി 53,501 പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൂഴിയാര്‍ മണിയാര്‍ അണക്കെട്ടുകള്‍ തുറന്നതോടെ പമ്ബാ നദിയും കരകവിഞ്ഞിട്ടുണ്ട്. ഇതോടെ അപ്പര്‍ കുട്ടനാട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിച്ചു.
അതിനിടെ കര്‍ക്കിടക വാവുബലി ആചരിക്കാനെത്തുന്നവര് പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അപകടമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും സഹകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്കി.
Post Your Comments