Latest NewsKerala

മൂന്ന് തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ പിടിയില്‍

വൈഭവിന്റെ വസതിയില്‍ നിന്നും വ്യാപാരകേന്ദ്രത്തില്‍നിന്നും വന്‍തോതില്‍ സ്‌ഫോടകവസ്തുശേഖരം പിടിച്ചെടുത്തിരുന്നു

മുംബൈ: മൂന്ന് തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്നാണ് മൂന്നു തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകരെ മഹാരാഷ്ട്ര ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തത്. വൈഭവ് റാവുത്ത്(40), ശരദ് കലാസ്‌കര്‍(25), സുധാന്‍വ ഗോന്‍ധലേക്കര്‍(39) എന്നിവരാണു പിടിയിലായത്.

വൈഭവിന്റെ വസതിയില്‍ നിന്നും വ്യാപാരകേന്ദ്രത്തില്‍നിന്നും വന്‍തോതില്‍ സ്‌ഫോടകവസ്തുശേഖരം പിടിച്ചെടുത്തിരുന്നു. കൂടാതെ സ്‌ഫോടകവസ്തുക്കള്‍ക്കൊപ്പം തീവ്രഹിന്ദു ആശയങ്ങള്‍ അടങ്ങിയ ലഘുലേഖകളും കണ്ടെത്തിയിരുന്നു. മുംബൈ നലസോപരയിലുള്ള റൗത്തിന്റെ വീട്ടില്‍ വന്‍ ആയുധശേഖരമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പരിശോധന.

Also Read : പ്രണയദിനത്തില്‍ കമിതാക്കള്‍ക്കു നേരെ അക്രമം : കമിതാക്കളെ ഒരുമിച്ചു കണ്ടാല്‍ ബലമായി വിവാഹം കഴിപ്പിക്കുമെന്നും തീവ്രഹിന്ദുസംഘടനയുടെ ഭീഷണി

അതേസമയം സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയെന്ന വാര്‍ത്ത തെറ്റാണെന്നും സംഘടനയുടെ അഭിഭാഷകന്‍ സഞ്ജീവ് പുനലിക്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button