Latest NewsKerala

കേരളത്തിന് കൈത്താങ്ങായി തമിഴ് സിനിമാ ലോകവും

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതിക്കെതിരെ പോരാടാന്‍ സര്‍ക്കാരിനും വിവിധ സന്നദ്ധ പ്രവര്‍ത്തകർക്കുമൊപ്പം സഹായ ഹസ്തവുമായി തമിഴ് സിനിമാ ലോകവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൂപ്പര്‍ താരങ്ങളായ സൂര്യയും അനുജന്‍ കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു. കേരളത്തില്‍ ധാരാളം ആരാധകരുള്ള താരങ്ങളാണ് ഇവർ രണ്ടുപേരും.

Also readമംഗളൂരുവിലും മഴ ശക്തം; കേരളത്തിലേയ്ക്കുള്ള വണ്ടികള്‍ മുടങ്ങി

കേരളത്തിലെ ഓരോ ജില്ലകളിലേയും ഹെല്‍പ്പ് ലൈന്‍ നമ്പറുകൾ ഷെയര്‍ ചെയ്യണം എന്ന്‍ നടനും മ്യൂസിക് ഡയറക്ടറുമായ ജി.വി പ്രകാശ് കുമാർ ട്വീറ്റ് ചെയ്തപ്പോള്‍ ‘കേരളത്തില്‍ കനത്ത മഴയാണ്. എല്ലാം വളരെ വേഗം സാധാരാണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കേരളത്തിലെ ജനങ്ങള്‍ സുരക്ഷിതരായിരിക്കണം’, എന്ന്‍ തമിഴ് താരം ശിവകാര്‍ത്തികേയന്റെ ട്വീറ്റ് ചെയ്തു. ചെന്നൈ നഗരം പ്രളയത്തിൽ മുങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവുമടങ്ങുന്ന സഹായങ്ങളുമായി തമിഴ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button