കൊല്ലം: പ്ലാസ്റ്റിക്ക് കവറുകൾ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ഓലയില്‍ മെടഞ്ഞ കൊട്ടയിൽ മീൻ നൽകി മീൻ വ്യാപാരി രംഗത്ത്. കരുനാഗപ്പള്ളി സ്വദേശി നൗഷാദാണ് പ്ലാസ്റ്റിക് വിമുക്ത ലക്ഷ്യത്തിനായി വ്യത്യസ്തമായ രീതി അവലംബിച്ചിരിക്കുന്നത്. മാക്കൊട്ട എന്ന ചുരുക്കപേരില്‍ വിളിക്കുന്ന ഓല കൊണ്ടുള്ള കുട്ടകളിലാണ് ഇദ്ദേഹത്തിന്റെ മീൻ വിൽപ്പന. മീന്‍ വാങ്ങുന്നവര്‍ക്ക് മാക്കൊട്ട തികച്ചും സൗജന്യമായി നല്‍കും.
Read also: സംസ്ഥാനത്ത് 6000 കിലോ വിഷ മീൻ പിടികൂടി
ഒരു മടല്‍ ഓലയില്‍ നിന്ന് പത്ത് കൊട്ട വരെ ഉണ്ടാക്കും. ഒരു കൊട്ടയുണ്ടാക്കാൻ പത്ത് മിനിറ്റ് കൊണ്ട് കഴിയും. അടുത്ത തവണ മീൻ വാങ്ങാനെത്തുമ്പോൾ ഈ കൊട്ട തന്നെ കൊണ്ടുവരണമെന്നും നൗഷാദ് ആളുകളോട് പറയാറുണ്ട്. തൊടിയൂര്‍ പഞ്ചായത്തില്‍ വെളുത്ത മണല്‍ ജംഗ്ഷന് സമീപം റോഡിന് വശത്തായാണ് നൗഷാദിന്റെ പരിസ്ഥിതി സൗഹൃദ മത്സ്യസ്റ്റാള്‍ സ്ഥിതി ചെയ്യുന്നത്.
Post Your Comments