ബിഗ് ബോസിന്റെ മലയാളം പതിപ്പ് വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മത്സരാർത്ഥിയായ രഞ്ജിനി തന്റെ ഒരാഗ്രഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. കെട്ടുന്നെങ്കില്‍ ബിഗ് ബോസിനെ പോലെ ആറ്റിറ്റ്യൂഡ് ഉളള ഒരാളെ കെട്ടണമെന്നാണ് രഞ്ജിനി പറഞ്ഞത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു അര്‍ച്ചനയും പേളിയും രഞ്ജിനിയും തമ്മിലുളള ഈ സംസാരം നടന്നത്.
Read also: വേദന കടിച്ചമർത്തി നിന്ന അഞ്ജലി ആശുപത്രിയിലായി; ബിഗ് ബോസിൽ നിന്ന് അഞ്ജലി പടിയിറങ്ങാൻ കാരണം സർജറിയോ?
എല്ലാവരും ബിഗ് ബോസിനെക്കുറിച്ചു സംസാരിക്കുന്ന സമയത്തായിരുന്നു ബിഗ് ബോസിനെ കെട്ടാന്‍ താല്‍പര്യമുണ്ടോയെന്ന് അർച്ചന രഞ്ജിനിയോട് ചോദിച്ചത്. തനിക്ക് താല്‍പര്യമുണ്ടെന്നായിരുന്നു രഞ്ജിനിയുടെ മറുപടി. കെട്ടുന്നെങ്കില്‍ ബിഗ് ബോസിനെ പോലെ ആറ്റിറ്റ്യൂഡ് ഉളള ഒരാളെ കെട്ടണമെന്നും രഞ്ജിനി പറയുകയുണ്ടായി. നമ്മുക്ക് ഇപ്പോള്‍ തന്നെ ബിഗ് ബോസിനെ പ്രൊപ്പോസ് ചെയ്തു നോക്കിയാലോ എന്ന് അർച്ചന ചോദിച്ചതിന് ആദ്യമൊന്ന് ആളെ കാണട്ടേ എന്നായിരുന്നു ഇതിനു മറുപടിയായി രഞ്ജിനി പറഞ്ഞത്.
Post Your Comments