ഗയാന: കരീബിയന്‍ പ്രീമിയല്‍ ലീഗില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബെന്‍ കട്ടിങ്ങിന് നേരെ നടുവിരല്‍ ഉയര്‍ത്തി പാക്കിസ്ഥാന് താരം സൊഹൈല്‍ തന്‍വീര്‍. ഗയാന വാരിയേഴ്സും സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയോട്ട്സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. തന്‍വീറിന്റെ ഈ മോശമായ പെരുമാറ്റത്തിന് എതിരേ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഉയർന്നു കൊണ്ടിരിക്കുന്നത്.
തന്‍വീര്‍ എറിഞ്ഞ പതിനാറാം ഓവറിന്റെ മൂന്നാം പന്തില്‍ കട്ടിങ് സിക്സ് നേടിയിരുന്നു. അടുത്ത പന്തില്‍ ഒരു തകര്‍പ്പന്‍ യോര്‍ക്കറില്‍ തന്‍വീര്‍ കട്ടിങ്ങിനെ ഔട്ടാക്കി. പവലിയനിലേക്ക് തിരിച്ചു നടന്ന കട്ടിങ്ങിനെതിരേ രണ്ട് കൈകളുടേയും നടുവിരല്‍ ഉയര്‍ത്തികാട്ടി ആഘോഷിക്കുകയായിരുന്നു തൻവീർ.
Read also:സംസ്ഥാനത്തെ കനത്ത മഴ; പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ബാനും പിഴയും അടക്കമുള്ള ശിക്ഷാ നടപടികളായിരിക്കും സൊഹൈല്‍ തന്‍വീറിന് നേരിടേണ്ടി വരുക. 2012 ഓസ്ട്രേലിയന്‍ പര്യടനത്തില്‍ സിഡ്നി ടെസ്റ്റിനിടെ വിരാട് കോലിയും ഇത്തരത്തിൽ കാണികള്‍ക്കെതിരേ നടുവിരല്‍ ഉയര്‍ത്തി കാണിച്ചിരുന്നത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
Post Your Comments