ആലപ്പുഴ: ആലപ്പുഴ നെടുമുടിയില്‍ അമ്മയേയും മകളെയും വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനു സമീപമുള്ള വെള്ളക്കെട്ടിലാണ് ജോളിയേയും മകള്‍ സിജിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ 29 പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പതിനൊന്ന് ജില്ലകളിലായി അര ലക്ഷത്തിലധികം പേര് ദുരിതാശ്വാസ ക്വാമ്പുകളില്‍ കഴിയുകയാണ്.
Also Read : വീട് നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും ധനസഹായം
അതേസമയം, അഞ്ച് തെങ്ങില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചിരുന്നു. മത്സ്യ തൊഴിലാളികളായ കാരമല്‍ ലാസര്‍, സഹായ രാജ് എന്നിവരാണ് മരിച്ചത്. ആകെ ആറ് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ബാക്കി നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. ശക്തമായ തിരയില്‍ വള്ളം മറിയുകയായിരുന്നു എന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഉണ്ടായ മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മരിച്ചവരുടെ കുടുംബത്തിനും നാല് ലക്ഷം രൂപ നല്‍കും.വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
Post Your Comments