KeralaLatest News

ലാഭം നോക്കിയില്ല ; മഴക്കെടുതിയിൽ കഴിയുന്നവർക്ക് ആശ്വാസമേകിയത് അന്യനാട്ടുകാരൻ

ഇരട്ടി: മഴക്കെടുതിയിൽ കഴിയുന്നവർക്ക് ആശ്വാസമേകിയ അന്യനാട്ടുകാരനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കനത്തമഴയിൽ എല്ലാം നഷ്ടപ്പെട്ട് കഴിയുന്നവർക്ക് അമ്പതിലേറെ കമ്പളി പുതപ്പുകളാണ് മധ്യപ്രദേശുകാരനായ യുവാവ് സൗജന്യമായി നൽകിയത്.

കണ്ണൂര്‍ ജില്ലയിലെ ഇരട്ടിയിലാണ് സംഭവം. ഇരട്ടി താലൂക്ക് ഓഫീസില്‍ ഓഫീസ് ഇടവേളയില്‍ കമ്പിളി വില്‍ക്കാന്‍ എത്തിയതായിരുന്നു വിഷ്ണു എന്ന യുവാവ്. താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ നാട്ടിലെ മഴദുരിതത്തെക്കുറിച്ച് വിഷ്ണുവുമായി സംസാരിച്ചിരുന്നു. ഇതോടെ തന്‍റെ കയ്യിലുണ്ടായ പുതപ്പുകള്‍ ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ വിഷ്ണു തയ്യാറായി.

Read also:അഞ്ച് ഷട്ടറുകളും തുറന്നപ്പോൾ വെള്ളത്തിൽ മുങ്ങി ചെറുതോണി ബസ് സ്റ്റാന്‍ഡ്

മാങ്ങോട് നിര്‍മ്മല എല്‍പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് വിഷ്ണു കമ്പളി വിതരണം ചെയ്തത്. ഇതേ സമയം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എത്തിയ ജില്ലകളക്ടര്‍ മിര്‍ മുഹമ്മദലി കമ്പളിപുതപ്പുകള്‍ ഏറ്റുവാങ്ങി. ഇതോടെ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ജനങ്ങളിൽ എത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button