
ചെങ്ങന്നൂർ∙ചെറിയനാട് നാക്കോലയ്ക്കൽ ഉരുളിപ്പുറത്ത് മെൽവിൻ ഭവനത്തിൽ മാത്യു ഏബ്രഹാമിന്റെയും വത്സമ്മ മാത്യുവിന്റെയും മകൻ മെൽവിൻ മാത്യു (28) ദുബായിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. നീന്തൽക്കുളത്തിൽ നീന്തുമ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് മരിച്ചതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
ദുബായ് അൽ ഫുടൈം കമ്പനി ഐടി വിഭാഗം ജീവനക്കാരനാണ്. ഭാര്യ: പുലിയൂർ മാടപ്പള്ളിൽ നിഷ. സഹോദരൻ: വിമൽ മാത്യു. സംസ്കാരം പിന്നീട്.
Post Your Comments