Latest NewsIndia

ഗുജറാത്തിൽ നിന്നുള്ള ആട് കയറ്റുമതിക്ക് വിലക്കുമായി കച്ച് ജില്ലാ കളക്ടർ

കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ 7850 ആടുകളെയാണ് ട്യൂണ പോർട്ടിൽ ദുബായിലേക്കു കയറ്റുമതി ചെയ്യുന്നതിനായി എത്തിച്ചിട്ടുള്ളത്

കച്ച് : ഗുജറാത്ത് പോർട്ടിൽ നിന്നുമുള്ള 8000 ആടുകളുടെ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി കച്ച് ജില്ലാ കളക്ടർ. നിയമനടപടികളൊന്നും പാലിക്കാതെയാണ് കയറ്റുമതി നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു വിലക്ക്.

എന്നാൽ സംസ്ഥാന സർക്കാരിന് ഇതിൽ ഇടപെടാനുള്ള അധികാരമില്ലെന്നും കേന്ദ്ര ഗവൺമെന്റാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കേണ്ടതെന്നും ഉന്നയിച്ച്‌ ലൈവ്സ്റ്റോക്ക് എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഗുജറാത്ത് (LEAG) രംഗത്തെത്തിയിരിക്കുകയാണ്.

Read also:ആ ഒരു നഷ്ടബോധം മാത്രമെയുള്ളു മനസ്സില്‍; വിനയ് ഫോര്‍ട്ട്‌

മുംബൈ കഴിഞ്ഞാൽ പടിഞ്ഞാറൻ തീരത്ത് നിന്ന് കന്നുകാലി കയറ്റുമതി ചെയ്യുന്ന ഒരേയൊരു പോർട്ടാണ് കച്ചിലുള്ള ട്യൂണ പോർട്ട്. കഴിഞ്ഞ നാല് ദശാബ്ദങ്ങളായി തങ്ങൾ ഈ പോർട്ടിൽ നിന്നും കന്നുകാലി കയറ്റുമതി ചെയ്തുവരികയാണെന്ന് വ്യാപാരികൾ പറയുന്നു .

കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ 7850 ആടുകളെയാണ് ട്യൂണ പോർട്ടിൽ ദുബായിലേക്കു കയറ്റുമതി ചെയ്യുന്നതിനായി എത്തിച്ചിട്ടുള്ളത്. ഞായറാഴ്ച മുതലാണ് കയറ്റുമതി തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ജില്ലാ കളക്ടർ രമ്യ മോഹന്റെ നിർദേശമനുസരിച്ചു ട്യൂണ പോർട്ടിൽ നിന്നുള്ള എല്ലാ കയറ്റുമതികളും താത്കാലികമായി റദ്ദ് ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button