കോഴിക്കോട്: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കരാട്ടെ മാസ്റ്റര്‍ പിടിയിൽ. വെങ്ങളം തൊണ്ടിയില്‍ ജയന്‍ (61) ആണ് പിടിയിലായത്. കാട്ടിലപീടികയ്ക്ക് സമീപം മാര്‍ഷല്‍ ആര്‍ട്ട്‌സ് അക്കാദമി സൗത്ത് ഇന്ത്യ എന്ന സ്ഥാപനത്തില്‍ കരാട്ടെ പരിശീലനത്തിനെത്തിയ 11കാരിയാണു പീഡനത്തിനു ഇരയായത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തെന്നും പോലീസ് അറിയിച്ചു.
Also read : പത്തുവയസുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി
Post Your Comments