കല്‍പ്പറ്റ: കനത്ത മഴയിലും പ്രളയത്തിലും വീടിന്റെ രണ്ടാം നിലയില്‍ അകപ്പെട്ടുപോയ പൂര്‍ണ ഗർഭിണിക്ക് ഒടുവിൽ തുണയായി അഗ്നിരക്ഷാ സേന എത്തി. ഒരു രാത്രിയും പകലും വീടിന്റെ രണ്ടാം നിലയില്‍ പ്രസവ വേദന അനുഭവിച്ച് കിടന്ന വൈത്തിരി അമ്മാറ സ്വദേശിനി സജ്‌ന(25)നെയാണ് അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി രക്ഷിച്ചത്. ആശുപത്രിയില്‍ എത്തിച്ച ഉടനെ സജ്‌ന പെണ്‍കുഞ്ഞിന് ജന്മം നല്‍ക്കുകയായിരുന്നു.
ALSO READ: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ; അടക്കാന്‍ ഒരുങ്ങവെ പിഞ്ചു കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്
ഉരുള്‍പ്പൊട്ടിയുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടിന്റെ രണ്ടാം നിലയില്‍ വരെ വെള്ളം കയറുകയായിരുന്നു. വ്യാഴാഴ്ച രാത്രി അമ്മാറയില്‍ ഉരുള്‍പൊട്ടി ആനോത്ത് പുഴ നിറഞ്ഞൊഴുകി. സജ്‌നയുടെ വീടിന്റെ ഒന്നാം നില പൂര്‍ണമായും മുങ്ങി. ഇതോടെ സജ്‌നയുടെ ഉപ്പയും ഉമ്മയും സഹോദരനും സഹോദരിയും, സഹോദരിയുടെ രണ്ട് മക്കളും രണ്ടാം നിലയ്ക്കുള്ളില്‍ അകപ്പെട്ടു. കുടുംബം വീടിനുള്ളിൽ അകപ്പെട്ടിരിക്കുന്നെന്ന് അറിഞ്ഞ അഗ്നിരക്ഷാ സേന പ്രതികൂല സാഹചര്യങ്ങളെ പോലും മറികടന്ന് സ്ഥലത്തെത്തി കുടുംബത്തെ രക്ഷിക്കുകയായിരുന്നു
Post Your Comments