KeralaLatest News

മലപ്പുറത്ത് ഭൂചലനം ? കുടുംബങ്ങളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം

കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി

മമ്പാട്: മലപ്പുറം പൊങ്ങല്ലൂര്‍ അണ്ടിക്കുന്നില്‍ നേരിയ ഭൂചലനമുണ്ടായതായി സൂചന. ഭൂചലനമുണ്ടായി എന്ന് സംശയങ്ങളെത്തുടര്‍ന്ന് അവിടെയുള്ള റവന്യൂ സംഘം പരിശോധന നടത്തി. കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. പ്രദേശത്ത് മൂന്ന് തവണയായി വലിയ ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രാത്രി ഒന്‍പതോടെ നിരവധിയാളുകള്‍ ഇവിടെ തടിച്ചു കൂടി. കളക്ടറേയും തഹസില്‍ദാരേയും വിവരം ധരിപ്പിച്ചു.

Also Read  : വന്‍ ഭൂചലനം; ആശങ്കയോടെ ജനങ്ങള്‍

നിലമ്പൂര്‍ ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. ഒരു വീടിന് ചെറിയ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച വിദഗ്ധ പരിശോധനകള്‍ നടത്തിയതിനു ശേഷമേ വിശദമായ മറുപടി നല്‍കാന്‍ കഴിയൂ എന്ന് അധികൃതര്‍ അവക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button