സാന്‍ പെഡ്രോ സുല: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഏഴുമാസം പ്രായമായ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. ശവസംസ്കാരശുശ്രൂഷകള്ക്കിടെ തന്റെ കുഞ്ഞിന്റെ ശരീരത്തില്‍ ദുര്‍ബലമായ തോതില്‍ ഹൃദയമിടിക്കുന്നുണ്ടെന്ന് അമ്മ തന്നെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് വേഗം തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വയറിളക്കവും നിര്‍ജലീകരണവും കടുത്ത അണുബാധയും ബാധിച്ച് ഓഗസ്റ്റ് മൂന്നിനാണു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. വില്ലാന്യൂവയിലെ റിവാസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും രോഗം ശമിപ്പിക്കാനായില്ല. ഓഗസ്റ്റ് ആറിന് കുഞ്ഞ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് മരണ സര്‍ട്ടിഫിക്കറ്റും നല്കി. ഇതേ തുടർന്നാണ് കുഞ്ഞിന്റെ മൃതദേഹം അടക്കുന്നതിനായി ബന്ധുക്കൾ പള്ളിയിലെത്തി.
ALSO READ: വിമാനത്തിനുള്ളില്‍ വെച്ച് ഹൃദയാഘാതം, ഉറച്ച മരണത്തില്‍ നിന്ന് യാത്രക്കാരന് തിരികെ എത്തിയത് ഇങ്ങനെ
അടക്കുന്നതിന് ശവപ്പെട്ടി വാങ്ങാൻ പണമില്ലാതിരുന്നതിനാൽ കുഞ്ഞിനെ അമ്മ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഞ്ഞിന് നേരിയ തോതിൽ നെഞ്ചിടിപ്പ് ഉണ്ടെന്ന് മനസിലാക്കിയത്. ഇത് ഒപ്പമുണ്ടായിരുന്നവരും ശരിവച്ചതോടെയാണ് കുഞ്ഞിനെ തിരികെ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞ് സുഖംപ്രാപിച്ച് വരികയാണ്.
Post Your Comments