തിരുവനതപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണ ചടങ്ങിനിടെ നടന്‍ മോഹന്‍ലാല്‍ പ്രസംഗിച്ചപ്പോള്‍ തോക്കുചൂണ്ടുന്ന ആംഗ്യം കാണിച്ച സംഭവത്തിൽ നടന്‍ അലന്‍സിയർ മറുപടി പറയണമെന്ന് അമ്മ. സംഭവം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിൽ വിശദീകരണം ആവശ്യപ്പെട്ട് അമ്മ അലന്‍സിയര്‍ക്ക് കത്തയച്ചു.
ALSO READ: സംസ്ഥാനചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കുന്ന വിഷയത്തിൽ മോഹൻലാൽ പ്രതികരിക്കുന്നു
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു സംഭവം. മുഖ്യാതിഥിയായ മോഹന്‍ലാല്‍ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് വന്ന് അലന്‍സിയര്‍ തോക്കുചൂണ്ടുന്നതായി ആംഗ്യം കാട്ടിയത്. എന്ത് ഉദ്ദേശത്തോടെയാണ് അലന്‍സിയര്‍ ഇത്തരമൊരു ആംഗ്യം കാണിച്ചതെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. സംഭവം വിവാദമായതോടെയാണ് അമ്മ
അലന്‍സിയറോട് വിശദീകരണം ആവശ്യപ്പെട്ടത്
Post Your Comments