
കൊച്ചി : ഓണവും വേളാങ്കണ്ണി പള്ളിയിലെ പെരുന്നാളും അടുത്തടുത്ത് വരുന്ന സാഹചര്യത്തിൽ തിരക്ക് കുറയ്ക്കാൻ സ്പെഷ്യൽ ട്രെയിനുകൾ ഇറക്കാൻ ദക്ഷിണ റയിൽവേ തീരുമാനിച്ചു.
കേരളയീരുടെ പ്രിയപ്പെട്ട ഓണാഘോഷത്തിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിലായി പഠിക്കുന്നവരും ജോലി ചെയ്യുന്നവരും നാട്ടിലേക്കു തിരിക്കും. തീർത്ഥാടകർ ഒരുപാടു എത്തുന്ന തീർത്ഥാടനകേന്ദ്രമാണ് വേളാങ്കണ്ണി പള്ളി. പെരുന്നാൾ കാലങ്ങളിൽ അത് ക്രമാതീതമായി കൂടാറുണ്ട്. ഇത് രണ്ടും മുന്നിൽ കണ്ടാണ് സ്പെഷ്യൽ ട്രെയിനുകൾ ഇറക്കാൻ ദക്ഷിണ റയിൽവേ തീരുമാനിച്ചത്. മുൻകൂർ റിസർവേഷൻ ഇന്നുമുതൽ ചെയ്തു തുടങ്ങാവുന്നതാണ്
Post Your Comments