എറണാകുളം: കനത്ത മഴയെ തുടർന്നും എറണാകുളം- ഇടപ്പള്ളി റെയില്‍വേ പാളങ്ങളുടെ നവീകരണ പ്രവര്‍ത്തനം നടക്കുന്നതിനാലും കേരളത്തിലുടനീളം ട്രെയിന്‍ ഗാതാഗതത്തിന് നീയന്ത്രണം ഏർപ്പെടുത്തി. ആറ് പാസഞ്ചര്‍ ടെയിനുകള്‍ ഉള്‍പ്പെടെ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിവെച്ചു.
Also Read: സംസ്ഥാനത്തെ മഴക്കെടുതി നേരിടാൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി
ട്രെയിനുകളുടെ വേഗം കുറയ്ക്കാനുള്ള നിര്‍ദേശമനുസരിച്ച് മറ്റ് പല ട്രെയിനുകളും നാല് മണിക്കൂര്‍ വരെ വൈകിയോടുമെന്നാണ് റിപ്പോര്‍ട്ട്. നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍, എറണാകുളം-കണ്ണൂര്‍,കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി തുടങ്ങിയവയാണ് മൂന്ന് ദിവസത്തേക്ക് സർവിസുകൾ നിര്‍ത്തിവെച്ചിരിക്കുന്ന ഏതാനും ചില ട്രെയിനുകൾ.
യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യം കണക്കിലെടുത്ത് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് ഗുരുവായൂര്‍ വരെയുള്ള എല്ലാ സ്റ്റേഷനിലും നിര്‍ത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
Post Your Comments