Latest NewsKerala

സംസ്ഥാനത്തെ മഴക്കെടുതി നേരിടാൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

ദുരന്തം നേരിടാന്‍ എല്ലാവരും കൈകോര്‍ത്തു നില്‍ക്കണം.

തിരുവനന്തപുരം : സംസ്ഥാനത്തെ മഴക്കെടുതി നേരിടുന്ന സാചര്യത്തിൽ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറച്ചുദിവസങ്ങള്‍കൊണ്ട് മനുഷ്യജീവനും വീടുകള്‍ക്കും മറ്റു വസ്തുവകകള്‍ക്കും റോഡുകള്‍ക്കും ഭീമമായ നഷ്ടമാണ് ഉണ്ടായത്. ദുരന്തം നേരിടാന്‍ എല്ലാവരും കൈകോര്‍ത്തു നില്‍ക്കണം.

Also read : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സ്വന്തം ശമ്പളത്തില്‍നിന്ന് ഒരു ലക്ഷം രൂപ സംഭാവന നൽകും: ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം

ഒരു അഭ്യര്‍ത്ഥനയുമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധാരാളം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നല്‍കുന്നുണ്ട്. അവരോടെല്ലാം മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. ദുരിതാശ്വാസത്തിന് 10 കോടി രൂപ അനുവദിച്ച കര്‍ണാടക സര്‍ക്കാരിനും 5 കോടി രൂപ അനുവദിച്ച തമിഴ്നാട് സര്‍ക്കാരിനും മുഖ്യമന്ത്രി നന്ദി അറിയിച്ചു. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 9 വരെയുളള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.75 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button