KeralaLatest News

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ജലന്ധര്‍ ബിഷപ്പിനെ ഇന്ന് സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘം ചോദ്യം ചെയ്‌തേക്കും

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും. സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന ആറംഗ സംഘമാകും ബിഷപ്പിനെ ചോദ്യംചെയ്യുക. ഡിജിറ്റല്‍ തെളിവുകള്‍ കൂടി ശേഖരിച്ച ശേഷമായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക. ഭാരത് ബന്ദ് കഴിഞ്ഞു ജലന്ധറില്‍ എത്തിയാല്‍ മതിയെന്ന പഞ്ചാബ് പോലീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് അന്വേഷണ സംഘം ഇന്ന് ജലന്ധറിലെത്തിയത്.

ALSO READ: ജലന്ധര്‍ ബിഷപ്പ് പീഡനം : കേസില്‍ ട്വിസ്റ്റ് : കന്യാസ്ത്രീയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമെന്ന് ആരോപണം

തെളിവെടുപ്പിന് ശേഷം പീഡനാരോപണം ശരിയാണെന്നു അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടാല്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയായിരിക്കും അറസ്റ്റ് ചെയ്യുക. 55 ചോദ്യങ്ങളടങ്ങുന്ന ചോദ്യവലിയുമായാണ് വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജലന്ധറിലെത്തിയിരിക്കുന്നത്. കേസിൽ നിന്ന് പിന്മാറാനായി കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ചതും വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button