CinemaLatest News

ഒരു സുപ്പർതാരത്തിന്റെയും വീടിനു മുന്നിൽ ഡേറ്റ് കെഞ്ചി താൻ പോയിട്ടിലെന്നു ബാലചന്ദ്രമേനോൻ

'ഞാൻ ശരത്' എന്ന പുതിയ ചിത്രം ചെയ്യാൻ പ്രചോദനം ആയത് കൊച്ചിയിൽ കാണാതായ മിഷേൽ

തന്റെ 40 വർഷത്തെ സിനിമ ജീവിതത്തിനിടക്ക് ഒരു സുപ്പർതാരത്തിന്റെയും വീടിനു മുന്നിൽ ഡേറ്റ് കെഞ്ചി താൻ പോയിട്ടില്ലെന്ന് നടനും സംവിധായകനും ആയ ബാലചന്ദ്ര മേനോൻ. ഒരു അഭിമുഖത്തിൽ ആണ് ബാലചന്ദ്ര മേനോൻ ഇക്കാര്യം പറഞ്ഞത്. “ഞാൻ മമ്മുട്ടിയോട് തമാശക്ക് പറയും, മമ്മുട്ടി വല്ലപ്പോഴും നല്ല പടം ചെയ്യണമെങ്കിൽ എന്നെ വിളിക്ക് കേട്ടോ എന്ന് . പക്ഷെ അവരോടെല്ലാം എനിക്ക് നല്ല സൗഹൃദം ഉണ്ട്. അവരുടെ തിരക്ക് പിടിച്ച ലൊക്കേഷനിൽ പോയിട്ട് അയ്യോ എനിക്ക് ഈ പടത്തിനു ഉടനെ തീയതി വേണം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് യാതൊരു തിരക്കും ഇല്ല” അദ്ദേഹം പറയുന്നു.

‘ഞാൻ ശരത്’ എന്ന പുതിയ ചിത്രം ചെയ്യാൻ പ്രചോദനം ആയത് കൊച്ചിയിൽ കാണാതായ മിഷേൽ അടക്കം ഉള്ള യുവത്വം ആണെന്നും മേനോൻ പറയുന്നു. തനിക്ക് ഇപ്പോഴും അഭിനയിക്കാൻ ആണ് ആഗ്രഹമെന്നും സ്ഥിരം ചെയ്ത വേഷങ്ങളുടെ ചട്ടക്കൂടിൽ നിന്നും പുറത്തു വരുന്ന വേഷങ്ങളോട് ആണ് തലപര്യം എന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button