തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മലമ്പുഴ അണക്കെട്ട് തുറക്കുന്നതിൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്ന് വി.എസ് അച്യുതാനന്ദന്. കാലവര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി ഡാമുകൾ തുറന്നു വിട്ടിരിക്കുകയാണ്. വിവിധ ഇടങ്ങളിൽ ഇതിനകം തന്നെ ഒട്ടേറെ നാശനഷ്ങ്ങള്‍ സംഭവിച്ചു. ഒട്ടേറെ വീടുകള്‍ അപകട ഭീഷണിയിലാണ്. എന്നാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നതായാണ് മനസിലാക്കുന്നത്.
മഴ നിർത്താതെ പെയ്യുന്നതോടെ നിരവധി വീടുകൾ തകരുകയും ഒട്ടേറെ വീടുകള്‍ അപകട ഭീഷണിയിലുമാണ്. മലമ്പുഴ ഡാം തുറന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടറുമായും ബന്ധപ്പെട്ട മന്ത്രിയുമായും സംസാരിച്ചിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നുമാണ് മനസ്സിലാക്കാനായതെന്ന് വി.എസ് പറഞ്ഞു.
Post Your Comments