KeralaLatest News

സ്വപ്‌നങ്ങൾ ബാക്കിയാക്കി മുജീബും കുടംബവും യാത്രയായി

അടിമാലിയിലെ  ഗോൾഡ് കവറിങ് വ്യാപാരിയായിരുന്നു മുജീബ്

അടിമാലി : ഇന്നലെ പുലർച്ചെ ഉണ്ടായ ഉരുൾ പൊട്ടലിൽ ഒലിച്ചുപ്പോയത് ഒരു കുടുംബത്തിലെ ആറ് പേരും പൂർത്തിയാകാത്ത കുറെ സ്വപ്നങ്ങളുമാണ്. എട്ട് മുറിയിൽ ദേശിയ പാതയോരത്തെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന മുജീബ്, മുജീബിന്റെ മാതാവ് ഫാത്തിമ, ഭാര്യ ഷെമീന, മക്കളായ ദിയ ഫാത്തിമ, നിയ എന്നിവരാണ് ഇന്നലത്തെ ഉരുൾ പൊട്ടലിൽ മരണമടഞ്ഞത്.

അടിമാലിയിലെ  ഗോൾഡ് കവറിങ് വ്യാപാരിയായിരുന്നു മുജീബ്. സ്വന്തമായൊരു വീട് വെയ്ക്കണമെന്നും മക്കളെ പഠിപ്പിച്ചു ഉന്നത നിലയിൽ എത്തിക്കണെമന്നും ഏതൊരു പിതാവിനെയും പോലെ മുജീബും ആഗ്രഹിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നിട്ടുപോലും സി.ബി.എസ്.ഇ സ്‌കൂളിൽ തന്നെ മൂത്ത മകളായ ദിയ ഫാത്തിമയെ ചേർത്തു. വിശ്വദീപ്തി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ദിയ. ഈ വർഷം നിയയെ എൽ.കെ.ജിയിലും ചേർത്തു.

Read also:വര്‍ഗീയ പ്രസ്താവന : ഉവൈസിക്കെതിരെ കോടതിയിൽ പരാതി

പൊളിഞ്ഞ പാലത്തിനു സമീപം കുറച്ചു ഭൂമി വാങ്ങിയതായും അവിടെയൊരു ചെറിയ വീട് വെക്കണമെന്നും മുജീബ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. അതിനിടെയാണ് സ്വപ്നങ്ങളൊന്നും പൂർത്തീകരിക്കാതെ ഇന്നലത്തെ ഉരുൾ പൊട്ടലിൽ കുടുംബത്തോടൊപ്പം മുജീബ് യാത്രയായത്.

പുലർച്ചെ മൂന്ന് മണിയോടെ ഇവർ താമസിച്ചിരുന്ന വീടിനു മുകളിലേക്ക് മുകൾഭാഗത്തെ വീടിന്റെ മുറ്റമടക്കമുള്ള ഭാഗങ്ങൾ ഉരുൾപൊട്ടി ഒലിച്ചെത്തുകയായിരുന്നു. വീടിനുള്ളിൽ ഉണ്ടായിരുന്നവരിൽ മുജീബിന്റെ പിതാവും വിരുന്നുവന്ന സൈനുദീനും മാത്രമാണ് രക്ഷപെട്ടത്. നാമാവശേഷമായ ആ വീടിനു മുൻപിൽ എന്ത് ചെയ്യണമെന്നറിയാതെ പ്രിയപെട്ടവരില്ലാതെ ഒറ്റപെട്ടു നിന്ന് തേങ്ങുകയാണ് ആ വയോധികൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button