വര്‍ഗീയമായ പ്രസ്താവന നടത്തിയ സംഭവത്തിൽ ഓള് ഇന്ത്യ മജ്ലീസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിക്കെതിരെ പരാതി നല്കി. ഹരിയാണയിലെ മുസ്ലീം യുവാവിന്റെ താടി ചിലര്‍ ബലമായി വടിച്ചതിന് പിന്നാലെ താടി വടിച്ചവരെ മുസ്ലീമായി മതം മാറ്റി അവരെക്കൊണ്ട് താടി നീട്ടി വളര്ത്തിപ്പിക്കുമെന്ന് ഉവൈസി ഹൈദരാബാദില്‍ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് കൊല്‍ക്കത്തയിലെ ബങ്ക്ഷല് കോടതിയിൽ പരാതി നല്‍കിയിട്ടുള്ളത്. സെപ്റ്റംബര്‍ ഒന്നിന് ഉവൈസിയോട് കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് രണ്ടാം തീയ്യതിയായിരുന്നു ഹരിയാണയിലെ ഗുരുഗ്രാമില്‍ ഒരു മുസ്ലീം യുവാവിന്റെ താടി ഒരു സംഘം ബലമായി വടിച്ചത്. ഇത് ചെയ്തവരെയും അവരുടെ പിതാക്കളെയും മുസ്ലീം മതത്തിലേക്ക് മാറ്റി താടി നീട്ടി വളര്‍ത്തുമെന്ന് ഉവൈസി പറഞ്ഞു.
ഇത് കൂടാതെ എന്‍.ഡി.എ സര്‍ക്കാര്‍ 2014ല്‍ ഭരണത്തില്‍ വന്നതിന് ശേഷം മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യമാണെന്നും ഉവൈസി പറഞ്ഞു. പശുവിന്റെ പേരില്‍ മുസ്ലീങ്ങള്‍ കൊന്നൊടുക്കപ്പെടുകയാണെന്നും ഉവൈസി ആരോപിച്ചിരുന്നു.
Post Your Comments