തിരുവനന്തപുരം: ഓണമെന്നാൽ പൂക്കളുടെയും നിറങ്ങളുടെയും ഓണസദ്യയുടെയും മാത്രം കാലമല്ല മറിച്ച് ഗതാഗത കുരുക്കളുടെയും തിരക്കിന്റെയും മോഷണങ്ങളുടെയും കാലം കൂടിയാണ്. ഇതിനെ നിയന്ത്രിക്കാൻ 1800 പോലീസ് ഉദ്യോഗസ്ഥരെ തലസ്ഥാനത്തു നിയമിക്കാൻ തീരുമാനിച്ചതായി സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് അറിയിച്ചു.
തിരക്ക് കൂടുതലുള്ള വ്യാപാര മേഖലകളിലും വഴിയോരങ്ങളിലും പോക്കറ്റടി കൂടുതലുള്ള പ്രദേശങ്ങളിലും പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. ഓണത്തോടു അടുത്ത് വരുന്ന ദിവസങ്ങളിൽ രാത്രി വൈകിയും സാധനങ്ങള്‍ വാങ്ങാന്‍ ആളുകൾക്ക് യാത്ര ചെയ്യാൻ അനുയോജ്യമായ രീതിയിൽ സാമൂഹികവിരുദ്ധരുടെ ശല്യം ഒഴിവാക്കാൻ പോലീസ് സേനയെ ഏർപ്പാടാക്കും.
വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിലും സാംസ്കാരിക പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലും പോലീസ് സേന ഉണ്ടാകും. കൂടാതെ പോക്കറ്റടി മുതലായ കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ കനകക്കുന്ന് ഉൾപ്പടെ ഓണാഘോഷപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ 50 നിരീക്ഷണ ക്യാമറകൾ അധികം സ്ഥാപിക്കും.
Post Your Comments