Latest NewsKerala

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായ നികുതി വകുപ്പ് ആറുമണിക്കൂറോളം ചോദ്യം ചെയ്തു.

ആറുമണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു.

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടിലെ കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദയ നികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ വെച്ച് ആറുമണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു.

സഭ വിറ്റ ഭൂമിയുടെ കാര്യങ്ങള്‍ , എത്ര രൂപയ്ക്കാണ് സഭ ഭൂമി ഇടപാട് നടത്തിയത്, ഭൂമി ഇടപാട് സംബന്ധിച്ച കണക്കുകളിലെ പൊരുത്തക്കേടുകള്‍, തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നത് സംബന്ധിച്ച ചോദ്യങ്ങളാണ് അദ്ദേഹത്തോട് ചോദിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button