മമ്മുട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ആയ പോക്കിരിരാജയുടെ രണ്ടാം ഭാഗം ആയ മധുര രാജയുടെ ഷൂട്ട് ആരംഭിച്ചു. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ തുടങ്ങി . മമ്മുട്ടി ഓഗസ്റ്റ് 20 നു ചിത്രത്തിൽ ജോയിൻ ചെയ്യും എന്നാണ് വിവരം.
പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ എന്നിവർ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ചിത്രത്തിൽ പൃഥ്വിരാജ് ഉണ്ടാകാൻ ഇടയില്ല. തമിഴ് നടൻ ജയ് ചിത്രത്തിൽ ഒരു മുഴുനീള വേഷം അവതരിപ്പിക്കുന്നുണ്ട്.
അനുശ്രീ, മഹിമ നമ്പ്യാർ, എന്നിവരാണ് നായികമാർ. മമ്മുട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം ആണ് മധുര രാജയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ഗോപി സുന്ദർ ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
Post Your Comments