Latest NewsMollywoodKollywood

ഇയാളതെടുത്ത് സിനിമയാക്കാന്‍ പാടുണ്ടോടോ മനസ്സാക്ഷിയില്ലാത്തവനേ, ഹൃദയത്തെ, സ്വസ്ഥതയെ നശിപ്പിച്ച സിനിമ :പേരന്‍പിനെ പ്രശംസിച്ച് ഒരു യുവാവിന്റെ വ്യത്യസ്ഥമായ കുറിപ്പ്

കൊച്ചി : മമ്മൂട്ടി ചിത്രം ‘പേരന്‍പ്’ പ്രക്ഷക ഹൃദയങ്ങളില്‍ ഒരു വിങ്ങലായി തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാതെ ഈ ചിത്രം കണ്ടിറങ്ങാന്‍ മനസാക്ഷിയുള്ള ആര്‍ക്കും സാധിക്കില്ല, അത്രമാത്രം നമ്മുടെ ഹൃദയങ്ങളെ തൊടും പേരന്‍പിലെ അമദുവനും അവന്റ മകള്‍ പാപ്പയും. കനല്‍ അനുഭവങ്ങളിലൂടെ ഒറ്റപ്പെട്ട് നീങ്ങുമ്പോഴും തേടി വരുന്ന ചതിക്കുഴികള്‍ ,ജീവിതത്തിന്റെ അനിവാര്യമായ സാഹചര്യങ്ങളില്‍ പകച്ച് പോകുന്ന അച്ഛന്‍ മനസ്സ്, എല്ലാം ചേര്‍ന്ന് പേരന്‍പ് പ്രേക്ഷകന്റെ ഹൃദയത്തില്‍ ഒരു മുറിവായി അവശേഷിക്കും.

ഈ അവസ്ഥയെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊണ്ട്  ഒരു യുവാവ് എഴുതിയ
കുറിപ്പ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രണ്ട് പെണ്‍മക്കളുടെ അച്ഛനായ യുവാവ് ആ ചിത്രം കാണുന്നതിനിടയിലും അതിന് ശേഷവും തനിക്കുണ്ടായ വേദന വളരെ ഭംഗിയായി ഈ കുറിപ്പിലൂടെ പങ്കു വെയ്ക്കുന്നു. എന്റെ ഹൃദയത്തെ, സ്വസ്ഥതയെ നശിപ്പിച്ച നിമിഷങ്ങള്‍ അല്ലെങ്കില്‍ സിനിമ എന്ന വാചകങ്ങളോടെയാണ് യുവാവ് കുറുപ്പ് ആരംഭിക്കുന്നത് പിന്നീട് ഓരോ വരികളിലും തന്റെ അനുഭവം അതേ തീഷ്ണതയോടെ തന്നെ എഴുതുവാന്‍ യുവാവിന് സാധിച്ചു. സുജേഷ് ഹരി എന്നയാളാണ് പോസ്റ്റ് എഴുതിയിരിക്കുന്നത്.ചിത്രത്തെ അഭിനന്ദിച്ച് കൊണ്ടുള്ള വ്യത്യസ്ഥമായ ഈ റിവ്യു എഴുത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്നലെ ഈ നാശം പിടിച്ച സിനിമ കാണാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിക്കുകയാണ്.
നാശം പിടിച്ചത് തന്നെ. സംശയമില്ല.
അത് എല്ലാത്തിനേയും നശിപ്പിക്കുക തന്നെയാണ്.
എന്റെ ഹൃദയത്തെ, സ്വസ്ഥതയെ, എല്ലാത്തിനേയും.തളളിയും ചവുട്ടിയും മാന്തിയും ഇടിച്ചും ഞാൻ ഞണുക്കിയെറിഞ്ഞ ഇന്നലത്തെ രാത്രി കഴിഞ്ഞ് ഇന്നെന്തിനാണ് ഞാനെന്റെ എരപ്പാളിയായ ചേട്ടനെ വിളിച്ചത്. അവനെന്തിനാണ് ഓട്ടിസം ബാധിച്ച മകൻ കൺമുന്നിലിരുന്ന് സ്വയംഭോഗം ചെയ്യാൻ ശ്രമിക്കുന്നത് കാണേണ്ടി വരുന്ന ഭർത്താവില്ലാത്ത അമ്മയുടെ സങ്കടം നേരിൽ കണ്ടെന്ന് എന്നോട് പറഞ്ഞത്. അവനെന്തിനാണ് ആ നിലവിളിക്കയറിൽ കുരുക്കി എന്നെ കൊല്ലാൻ ശ്രമിച്ചത്. സാഡിസ്റ്റ്.ഇന്നലെ സിനിമ കാണാൻ പോയവഴിക്ക് എന്നെയൊന്നിടിച്ചിടാൻ ശേഷിയില്ലാത്ത വണ്ടികൾ, ഉടക്കിയപ്പോൾ എനിക്ക് രണ്ടെണ്ണം തന്ന് ഹോസ്പിറ്റലലിടാൻ കെൽപ്പില്ലാത്ത ക്ണ്ണാപ്പൻമാർ, തീരെ വയ്യ ഡോക്ടറുടെയടുത്ത് പോകണമെന്ന് പറഞ്ഞ് എന്നെ തിരിച്ച് വിളിയ്ക്കാൻ പോലും മണോം കൊണോമില്ലാത്ത വീട്ടുകാർ…ശ്ശെഭാര്യയൊരുതരത്തിൽ ഭാഗ്യവതിയാണ്. കുഞ്ഞ് ബഹളമുണ്ടാക്കുന്നത് കൊണ്ട് വരുന്നില്ലെന്ന് പറഞ്ഞ അവൾക്ക് വീട്ടിൽ കിടന്ന് മനസ്സമാധാനമായി ഉറങ്ങാൻ പറ്റിയല്ലോ.അമിത പ്രതീക്ഷയുടെ ഭാരം പേറിയ എന്റെ തലയിൽ കൂടം കൊണ്ടടിച്ച വൃത്തികെട്ട സംവിധായകൻ.ഇങ്ങനെയാണോടോ പടം ചെയ്യുന്നത്. മോൾക്ക് ആർത്തവമുണ്ടാകുമ്പോഴും ലൈംഗിക വിചാരമുണ്ടാകുമ്പോഴും ഏതെങ്കിലുമൊരച്ഛൻ ഇങ്ങനെ ചിന്തിക്കുമോടോ?
ചതിച്ചവരോടും വെറുത്തവരോടും ഏതെങ്കിലുമൊരു മനുഷ്യൻ ഇങ്ങനെ പെരുമാറുമോടോ?
ഏതെങ്കിലുമൊരാൾ ഈ തരത്തിൽ ചെയ്യുമോടോ?
അഥവാ ചെയ്താലും ഇയാളതെടുത്ത് സിനിമയാക്കാൻ പാടുണ്ടോടോ മനസ്സാക്ഷിയില്ലാത്തവനേ.ഒരു മനുഷ്യൻ, അതിലുപരി ഒരച്ഛൻ, അതിലുപരി രണ്ട് പെൺകുട്ടികളുടെ അച്ഛൻ, അതിലുമുപരി മകളിലൊരുവളെ മടിയിലിരുത്തി സിനിമ കാണേണ്ടി വന്ന ഒരച്ഛൻ ഇതൊക്കെയെങ്ങനെ താങ്ങുമെന്ന് ചിന്തിച്ചിട്ടുണ്ടോടോ ഇയാൾ.സാമ്പത്തിക ലാഭത്തിന് വേണ്ടി യഥാർത്ഥത്തിൽ അസുഖം ബാധിച്ച കൊച്ചിനെക്കൊണ്ട് വന്ന് അഭിനയിപ്പിച്ചത് പോക്രിത്തരമല്ലേടോ.അതിലും വലിയ തെണ്ടിത്തരമല്ലേടോ മമ്മൂട്ടിയുടെ രൂപ സാദൃശ്യമുള്ള അവളുടെ അച്ഛനെത്തന്നെ ഈ സിനിമയിൽ ഉപയോഗിച്ചത്…….9.9/10

https://www.facebook.com/photo.php?fbid=2337833812913631&set=a.384027378294294&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button