Festivals

മധ്യകേരളത്തിൽ പ്രചാരം നേടിയ ഓണവില്ലിനെക്കുറിച്ച് അറിയാം !

നല്ല വശമുള്ളവർ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുകയും

ഓണക്കാല വിനോദങ്ങളിൽ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം. മധ്യകേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. ഓണക്കാലത്ത് മാത്രമേ വില്ലു കൊട്ടുക ഉണ്ടാകുകയുള്ളൂ. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ്‌ ഓണവില്ല് ഉണ്ടാക്കുക. ഞാണുണ്ടാക്കുവാൻ മുള മാത്രമേ ഉപയോഗിക്കൂ.

നല്ല വശമുള്ളവർ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന വയലിൻ പോലെയുള്ള ഉപകരണമാണ്‌ ഓണവില്ല് . പണ്ട് കാലങ്ങളിൽ ഓണക്കാലമായൽ ഓണവില്ലിന്റെ പാട്ട് കേൾക്കാത്ത വീടുകൾ ഉണ്ടാവാറില്ല എന്ന് പറയാറുണ്ട്. ഈ വില്ലിന്മേൽ തായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്. ഒരു കൈകൊണ്ട് മാത്രമേ ഇത് കൊട്ടാൻ പറ്റൂ എന്നതിനാൽ അഭ്യസിക്കാൻ ഏറെ വിഷമമുള്ള വാദ്യോപകരണമാണ്‌ ഇത്.

ഓണവില്ലും ശ്രീ പത്മനാഭസ്വാമിയും

Image result for ഓണവില്ല്

ഓണവില്ല്’ എന്നു പറയുന്ന ഉപകരണം കേരളത്തിൽ ഒരു സംഗീത ഉപകരണമായാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാൽ തിരുവനന്തപുരത്ത് അതിനു പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളിലെ ഒരു ആചാരവുമായി നേരിട്ടൊരു ബന്ധം കൂടിയുണ്ട്.‍

ശ്രീ പത്മനാഭസ്വാമിക്ക് തിരുവോണ നാളിൽ പള്ളിവില്ലെന്ന ഓണവില്ല് പത്മനാഭസ്വാമിക്ഷേത്ര ശില്പികളുടെ പാരമ്പര്യത്തിൽപ്പെട്ട വിശ്വകർമ്മ കുടുംബം ചിങ്ങമാസത്തിലെ തിരുവോണനാൾ പുലർച്ചെ സമർപ്പിക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണ് . ഓണത്തോട് അനുബന്ധിച്ച ഒരു ചടങ്ങ്. ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തോളം പഴക്കമുണ്ടീ ചടങ്ങിന്.കേരളത്തിലെ പ്രജകളെ കാണാനെത്തുന്ന മഹാബലിക്ക് മഹാവിഷ്ണുവിന്റെ അവതാരങ്ങൾ വരച്ചുകാട്ടാനാണാത്രെ ഇത്. ഓണവില്ല് വഞ്ചിയുടെ മാതൃകയിലാണ്‌ ഉണ്ടാക്കപ്പെടുന്നത്. തുടർന്ന് ഇതിൽ ദശാവതാരചിത്രങ്ങളും മറ്റും വരച്ചു ചേർക്കുന്നു.

തിരുവനന്തപുരം,കരമന,മേലാറന്നൂർ,വിളയിൽ വീട്,ഓണവില്ല് കുടുംബത്തിൻറെ അവകാശമാണ് ഓണവില്ല് തയാറാക്കി സമർപ്പിക്കുന്നത്. മഹാവിഷ്ണുവിൻ്റെ സൗമ്യഭാവമുള്ള അവതാര കഥകൾ ചിത്രീകരിക്കുന്ന ഓണ വില്ല് പഞ്ച വർണങ്ങളിലാണ് ചിത്രീകരിക്കുന്നത്.

ഐതിഹ്യം

Image result for ഓണവില്ല്

മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന സമയത്ത് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇതേത്തുടർന്ന് മാവേലിക്ക് വിശ്വരൂ‍പം ദർശിക്കാനാവുന്നു. അതിനോടൊപ്പം കാലാകാലങ്ങളിലുണ്ടാകുന്ന അവതാരങ്ങളും അതുമായി ഉണ്ടാകുന്ന ഉപകഥകളും കാണമെന്ന ആഗ്രഹവും മാവേലി ആവശ്യപ്പെടും.

ആ സമയം വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും വിശ്വകർമ്മ ദേവൻറെ ശിഷ്യന്മാരെകൊണ്ട് കാലാകാലങ്ങളിൽ അവതാരങ്ങൾ ചിത്രങ്ങളായി വരച്ച് ഭഗവത് സന്നിധിയിൽ വരുന്ന മഹാബലിക്ക് കാണിച്ചു കൊടുക്കാമെന്ന വാഗ്ദാനം നൽകുന്നു. അതിൻപ്രകാരം നടക്കുന്ന ഒരു ചടങ്ങാണ് പത്മനാഭ സ്വാമിക്ക് ഓണവില്ല് സമർപ്പണം എന്നാണ് ഐതീ‍ഹ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button