CinemaLatest News

തനിക്ക് ഉള്ളത് ഓവറിയാണ് ആണ് നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാൻ കഴയില്ല; അമല പോൾ

എപ്പോഴും കിട്ടുന്നത് അടുത്ത വീട്ടിലെ പെൺകുട്ടി ഇമേജ് ഉള്ള വേഷങ്ങൾ

നായകനെ പോലെ തന്നോട് ഫൈറ്റ് ചെയ്യാൻ ആവശ്യപ്പെട്ടാൽ തനിക്ക് ദേഷ്യം വരുമെന്ന് നടി അമല പോൾ. ആദ്യമായി അഭിനയിക്കുന്ന ആക്ഷൻ ചിത്രമായ ‘അതോ അന്ത പറവയെ പോൽ’ ന്റെ ചിത്രീകരണത്തിനിടെ ഒരു പ്രമുഖ ഓൺലൈൻ മീഡിയയ്ക്ക് കൊടുത്ത ഇന്റർവ്യൂവിൽ ആണ് അമല ഇക്കാര്യം പറഞ്ഞത്. തന്റെ ഹിമാലയൻ സപ്നങ്ങളെ കുറിച്ചും അമല അഭിമുഖത്തിൽ പറയുന്നു.

“താൻ വളരെ ആക്റ്റീവ് ആയ ഒരു വ്യക്തിയാണ്, പക്ഷെ തനിക്ക് എപ്പോഴും കിട്ടുന്നത് അടുത്ത വീട്ടിലെ പെൺകുട്ടി ഇമേജ് ഉള്ള വേഷങ്ങൾ ആണ്. ഞാൻ നല്ലൊരു അത്‌ലറ്റ് ആണെന്ന കാര്യം പലർക്കും അറിയില്ല എന്ന് തോനുന്നു. ഈ ചിത്രത്തിൽ കാടിനുള്ളിൽ അകപ്പെട്ടു പോകുന്ന ഒരു സാമൂഹിക പ്രവർത്തകയുടെ വേഷമാണ് എനിക്ക്. കഥ കേട്ടപ്പോൾ തന്നെ തന്റെ ഇമേജ് മാറ്റാൻ കെല്പുള്ള കഥ ആയിട്ടാണ് തോന്നിയത്.” അമല പറഞ്ഞു.

“ആദ്യം ആക്ഷൻ ചെയ്തപ്പോൾ അല്പം ബുദ്ധിമുട്ട് തോന്നി. പക്ഷെ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഓരോ ചുവടും നൃത്തം പോലെ പഠിച്ചെടുത്തു. മറ്റൊരു കാര്യം ഞാൻ മനസിലാക്കിയത് എന്തെന്നാൽ നമ്മൾ ഇത് ചെയ്തു കാണിക്കുമ്പോൾ ആൾക്കാർക്ക് നമ്മളോട് മതിപ്പ് കൂടുന്നു. പക്ഷെ എന്നോട് ആരേലും നായകന്മാരെ പോലെ ഫൈറ്റ് ചയ്യാൻ പറഞ്ഞാൽ എനിക്ക് ദേഷ്യം ആണ് വരുക. കാരണം ഞാൻ ഒരു സ്ത്രീ ആണ്. എനിക്കുള്ളത് ഓവറിസ് ആണ് അല്ലാതെ ബോൾസ് അല്ല.” അമല വ്യക്തമാക്കി.

ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഹിമാലയത്തിലേക്ക് മാറി താമസിക്കാൻ ആണ് പ്ലാൻ. അവിടെ ഒരു കൂട്ടായ്മാ ഉണ്ടാക്കാൻ ഞങ്ങളും സുഹൃത്തുക്കളും പ്ലാൻ ചെയ്യുന്നുണ്ട്. പക്ഷെ സിനിമ ഉപേക്ഷിക്കില്ല, കാരണം അതിനു വേണ്ടിയാണ് ഞാൻ ജനിച്ചത്. അമല കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button