![](/wp-content/uploads/2018/08/atlas-ramachandran.jpg)
കൊച്ചി : അറ്റ്‌ലസ് രമാചന്ദ്രന്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് . അദ്ദേഹം കൈവിട്ടു പോയ തന്റെ ബിസിനസ്സ് സാമ്രാജ്യം തിരിച്ചുപിടിക്കുക തന്നെ ചെയ്യും. ഇതിന്റെ മുന്നോടിയെന്ന നിലയില്‍ ഓഹരി രംഗത്തു നിന്നും ശുഭകരമായ ഒരു വാര്‍ത്തയാണ് അദ്ദേഹത്തെ ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത്.
രാമചന്ദ്രന്റെ സ്ഥാപനത്തിന് ഓഹരി മൂല്യത്തില്‍ വന്‍ കുതിപ്പ്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അറ്റ്‌ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യത്തിലാണ് വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 70 രൂപയായി ജൂണ്‍ ആദ്യവാരം നിന്ന ഓഹരിയാണ് ,285 രൂപയായി ഉയര്‍ന്നിരിക്കുന്നത്. ജയില്‍ മോചിതനായി കേവലം രണ്ട് മാസം തികയുമ്പോഴാണ് കമ്പനിയുടെ ഓഹരിമൂല്യത്തില്‍ വന്‍ കുതിപ്പുമായി അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് മേധാവി അറ്റ്‌ലസ് രാമചന്ദ്രന്‍ മുന്നേറുന്നത്.
Read Also : അനുഭവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇനിയുള്ള ജീവിതം : അറ്റ്‌ലസ് രാമചന്ദ്രന്‍
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് ടാഗ്ലൈനോട് കൂടിയാണ് അറ്റ്ലസ് ജ്വല്ലറി ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തില്‍ മറ്റ് താരങ്ങളെയോ മോഡലുകളെയോ ഉള്‍പ്പെടുത്താതെ സ്വയം ഇറങ്ങി തിരിച്ച് പരസ്യത്തിലൂടെ ജനങ്ങളെ ആകര്‍ഷിച്ച വ്യവസായിയാണ് അറ്റ്ലസ് രാമചന്ദ്രന്‍.
ബംഗളൂരു, താനെയിലും ഉളള അറ്റ്ലസിന്റെ ബ്രാഞ്ചുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയിലും ഗള്‍ഫിലുമായി നിലവില്‍ 15 ജ്വല്ലറികള്‍ ഉള്ള അറ്റ്ലസ് ഗ്രൂപ്പ് കൂടുതല്‍ ബ്രാഞ്ചുകള്‍ ജനപങ്കാളിത്തത്തോടെ ദുബായിലും, ഇന്ത്യയിലും തുടങ്ങി ബിസിനസ് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
Post Your Comments