Latest News

യുവതിയേയും മൂന്ന് മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കാമുകന്‍ പിടിയില്‍

പിന്നീട് മൂന്നു പെണ്‍കുട്ടികളെയും താഴേയ്ക്ക് വലിച്ചെറിഞ്ഞു

കാന്‍പൂര്‍: യുവതിയേയും മൂന്ന് മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കാമുകന്‍ പിടിയില്‍. മൂന്ന് കുട്ടികളുടെ അമ്മയായ കാമുകി തന്നെ ചതിച്ചു എന്ന കാരണത്തിലാണ് കാമുകനും സുഹൃത്തും ചേര്‍ന്ന് ഭര്‍തൃമതിയായ യുവതിയേയും മൂന്നു പെണ്‍മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയത്. ഇറ്റാവയിലെ കാന്‍ഷിറാം കോളനിയില്‍ താമസിക്കുന്ന 30 വയസ്സുകാരിയായ യുവതിയുടെ കാമുകന്‍ അണ്ണയും സുഹൃത്തുമാണ് പോലീസ് പിടിയിലായത്.

ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിലെത്തിയ അണ്ണ തുറന്നു കിടന്ന വാതിലിലൂടെ അകത്തു കയറി യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൂന്നു പെണ്‍കുട്ടികളെയും താഴേയ്ക്ക് വലിച്ചെറിഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിന് താഴെയുള്ള റോഡരികില്‍ കിടക്കുന്ന നിലയില്‍ മൂന്ന്, നാല്, ഏഴ് വയസ്സുളള മൂന്നു കുഞ്ഞുങ്ങളുടെ ശരീരം കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ വീടിനുള്ളില്‍ നിന്ന് യുവതിയുടെ ശരീരവും കണ്ടെത്തി.

Also Read : മകളുടെ പിതൃത്വത്തെ ചൊല്ലി തര്‍ക്കം, ഭാര്‍ത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

കണ്ടെത്തുമ്പോള്‍ ഏഴു വയസ്സുകാരിക്ക് ജീവനുണ്ടായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ പെയിന്റിങ് തൊഴിലാളിയായ ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു. അയല്‍വാസികളെയും സംശയമുള്ളവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതില്‍ നിന്നാണ് കാമുകനെക്കുറിച്ച് വിവരം ലഭിച്ചത്. ഇതോടെ ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. 24 മണിക്കൂറിനുള്ളിലാണ് പ്രതികള്‍ പോലീസിന്റെ പിടിയിലായത്.

Share
Leave a Comment