ബെംഗളൂരു: ഇനി വാട്‌സാപ്പിലൂടെ ഒരേ സമയം സന്ദേശങ്ങള്‍ അഞ്ചിൽ കൂടുതൽ പേർക്ക് ഫോര്‍വാര്‍ഡ് ചെയ്യാൻ സാധിക്കില്ല. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ട മര്‍ദ്ദനം വരെ നടന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ വേണ്ടിയാണ് കമ്പനി പുതിയ സംവിധാനം കൊണ്ടുവന്നത്. പുതിയ നിയമം ഇന്ത്യയിലെ 200 മില്യണ്‍ ഉപഭോക്താക്കളെയാണ് ബാധിക്കുന്നത്. കഴിഞ്ഞ മാസമാണ് വാട്‌സാപ്പ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കിയിരുന്നു.
ALSO READ: യുഎഇയിൽ വാട്‌സാപ്പിലൂടെ ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ചെയ്യേണ്ടത് ഇതാണ്
ഒരേ സമയം ആറാമത് ഒരാള്‍ക്ക് സന്ദേശമയയ്ക്കാന്‍ ശ്രമിച്ചാല്‍ വാട്‌സാപ്പില്‍ നിന്നും മുന്നറിയിപ്പ് എത്തും. എന്നാല്‍ അഞ്ചു പേരെന്ന കണക്കില്‍ എത്ര തവണ വേണമെങ്കിലും സന്ദേശങ്ങള്‍ അയയ്ക്കാമെന്നാണ് വിവരം. ഒരേ സമയം കൂട്ടത്തോടെ സന്ദേശങ്ങള്‍ അയക്കുന്നത് തടയാൻ മാത്രമാകും കഴിയുക. വ്യാജ സന്ദേശങ്ങൾ പ്രചരിച്ചതിനെ അടിസ്ഥാനത്തിൽ 22 പേരാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടർന്ന് മരിച്ചത്.
Post Your Comments