വീണ്ടുമൊരു തകർപ്പൻ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍ (പി.ഐ.പി) ഫീച്ചറായിരിക്കും പുതിയ അപ്‌ഡേഷനിൽ അവതരിപ്പിക്കുക. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ വാട്‌സ്ആപ്പില്‍ നിന്നും പുറത്ത് പോവാതെ കാണാനാകും എന്നതാണ് പ്രത്യേകത. വാട്‌സ്ആപ്പില്‍ തന്നെ മിനിമൈസ് ചെയ്ത് കാണുന്ന വീഡിയോ ആവശ്യാനുസരണം ഉപഭോക്താക്കള്‍ക്ക് മാക്‌സിമൈസ് ചെയ്യാനും സാധിക്കും. നേരത്തേ വാട്‌സ്ആപ് ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിരുന്നതെങ്കിൽ ഇപ്പോൾ പുതിയ അപ്‌ഡേഷനിലൂടെ ഏവർക്കും ലഭിക്കും.
Post Your Comments