ന്യൂഡല്‍ഹി: പ്രവാസികൾക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാനായുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. നേരത്തെ ഈ ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നൽകിയിരുന്നെങ്കിലും ലോക്സഭയിൽ പാസായിരുന്നില്ല. ഈ നിയമം അടിയന്തര പ്രാധാന്യത്തോടെയാണ് ലോക്സഭ പാസാക്കിയത്.
Also Read: വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഓണം ആഘോഷിക്കാന്‍ പ്രവാസി സമൂഹം
നിലവില്‍ വിദേശ ഇന്ത്യാക്കാര്‍ക്ക് രാജ്യത്ത് നേരിട്ടെത്തി മാത്രമേ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇതിനെതിരെ ദുബായിലെ സംരംഭകന്‍ ഡോ. വി.പി. ഷംഷീര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവാസികള്‍ക്ക് കൂടി സമ്മതിദാനാവകാശം നൽകുന്ന രീതിയിൽ ചട്ടം ഭേദഗതി ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഏതാണ്ട് രണ്ടരക്കോടിയിലധികം ഇന്ത്യാക്കാര്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് നിലവിലെ കണക്കുകള്‍.
എന്നാല്‍ ലോക്സഭയിൽ ബില്ലിനെ എതിര്‍ത്തു സംസാരിച്ച അംഗങ്ങളില്‍ പലരും പ്രോക്സി വോട്ട് പ്രവാസിയുടെ രാഷ്ട്രീയ താത്പര്യത്തിന് വിരുദ്ധമായി ചെയ്യാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി. പ്രവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിനായി ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനത്തോടെ ഓണ്‍ലൈന്‍ മാര്‍ഗം മതിയാകും എന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
Post Your Comments