Latest NewsInternational

മൂന്നുവയസുകാരൻ നിർത്താതെ കരഞ്ഞു; ഫ്ലൈറ്റിൽ നിന്നും ദമ്പതികളെ ഇറക്കിവിട്ടു; സംഭവം ഇങ്ങനെ

കുട്ടിക്ക് സീറ്റ് ബെല്‍ട്ടിട്ടുവെന്നും അതിനെ തുടര്‍ന്നുള്ള അസ്വസ്ഥതയാല്‍ കുട്ടി കരയാന്‍ തുടങ്ങിയെന്നുമാണ്

ലണ്ടന്‍: മൂന്നുവയസുകാരനായ മകൻ നിർത്താതെ കരഞ്ഞതിനെ തുടർന്ന് ഇന്ത്യൻ ദമ്പതികളെ ഫ്ലൈറ്റിൽ നിന്നും ഇറക്കിവിട്ടു. ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ നിന്നുമാണ് ദമ്പതികളെയും കുഞ്ഞിനേയും പുറത്താക്കിയത്. ലണ്ടനില്‍ നിന്നും ബെര്‍ലിനിലേക്ക് ജൂലൈ 23ന് പറക്കാനിരുന്ന ബിഎ 8495 വിമാനത്തിലായിരുന്നു സംഭവം. വിമാനം ടേയ്ക്ക് ഓഫ് ചെയ്യാനൊരുങ്ങുന്നതിനിടെ കുഞ്ഞ് നിർത്താതെ കരയുകയായിരുന്നു. കരച്ചിൽ നിരത്താൻ ദമ്പതികൾ ശ്രമിച്ചെങ്കിലും കുഞ്ഞ് ഒച്ചത്തിൽ കരയുകയായിരുന്നു. തുടർന്ന് കുടുംബത്തെ വിമാന ടെര്‍മനലിലേക്ക് തന്നെ തിരിച്ച്‌ വിടുകയും വിമാനം യാത്ര തുടരുകയുമായിരുന്നു.

ALSO READ: പൈലറ്റ് മോശമായി പെരുമാറിയെന്ന് എയർഹോസ്റ്റസിന്റെ പരാതി

നിലവില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് മിനിസ്ട്രിയില്‍ പോസ്റ്റ് നിയമിക്കപ്പെട്ടിരിക്കുന്നയാളും ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസസിലെ 1984 ബാച്ച്‌ ഓഫീസറിനും കുടുബംത്തിനുമാണ് ഇത് നേരിടേണ്ടി വന്നത്. തങ്ങളോട് ബ്രിട്ടീഷ് എയര്‍വേസ് നടത്തിയ വംശീയമായ സമീപനത്തില്‍ ഏവിയേഷന്‍ മിനിസ്റ്റര്‍ സുരേഷ് പ്രഭുവിന് മുന്നില്‍ പരാതിപ്പെട്ട് ജോയിന്റെ സെക്രട്ടറി ലെവലിലുള്ള ഈ ഓഫീസര്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ അപമാനിക്കുന്ന രീതിയിലും വംശീയപരമായി അവഹേളിക്കുന്ന വിധത്തിലുമായിരുന്നു വിമാനക്കമ്പനി പെരുമാറിയതെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നു.

സെക്യൂരിറ്റി അനൗണ്‍സ്മെന്റ് വന്നതിന് ശേഷം തന്റെ ഭാര്യ തങ്ങളുടെ മൂന്ന് വയസുള്ള കുട്ടിക്ക് സീറ്റ് ബെല്‍ട്ടിട്ടുവെന്നും അതിനെ തുടര്‍ന്നുള്ള അസ്വസ്ഥതയാല്‍ കുട്ടി കരയാന്‍ തുടങ്ങിയെന്നുമാണ് മന്ത്രിക്കുള്ള പരാതിയില്‍ ഓഫീസര്‍ വിവരിക്കുന്നത്. തുടര്‍ന്ന് ഭാര്യ കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അതിനിടെ ക്രൂ അംഗം തങ്ങള്‍ക്കടുത്തെത്തി ശബ്ദമുയര്‍ത്തി കയര്‍ത്തുന്നുവെന്നും
കരച്ചില്‍ അടക്കിയില്ലെങ്കില്‍ വിന്‍ഡോയിലൂടെ എടുത്തെറിയുമെന്നായിരുന്നു ഭീഷണിയെന്നും ഓഫീസര്‍ പരാതിയില്‍ എടുത്ത് കാട്ടുന്നു. ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തെ കുറിച്ച്‌ പൂര്‍ണമായ അന്വേഷണം നടത്തുമെന്നും ദുരനുഭവമുണ്ടായിരിക്കുന്ന കസ്റ്റമറെ നേരിട്ട് ബന്ധപ്പെടുമെന്നും വിമാനക്കമ്പനിയുടെ വക്താവ് ഉറപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button