Festivals

നാടെങ്ങും സ്വാതന്ത്ര്യത്തിന്റെ വരവറിയിച്ച് മണിനാദം മുഴങ്ങിയപ്പോൾ ആഘോഷപരിപാടികളൊന്നുമില്ലാതെ രാഷ്ട്രപിതാവ്

1947 ആഗസ്ത് 15-ന് നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കൊൽക്കത്ത നഗരത്തിലെ ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നു ഗാന്ധിജി എന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി. ‘‘സ്വതന്ത്രഇന്ത്യയുടെ നന്മയ്ക്കുവേണ്ടി പ്രാർഥിച്ചുകൊണ്ട് ഉപവസിക്കുക. പരമാവധി നൂൽനൂൽക്കുക’’ -സ്വാതന്ത്ര്യദിനം ഇങ്ങനെയാണ് താൻ ചെലവിടുകയെന്ന് ഗാന്ധിജി തലേന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യപ്പുലരിയിൽ ബംഗാൾ സംസ്ഥാനത്തിന്റെ മുൻ പ്രധാനമന്ത്രികൂടിയായിരുന്ന ഹുസൈൻ ഷഹീദ് സുഹ്രവർദിയുടെയൊപ്പമാണ് അദ്ദേഹം തന്റെ ഉപവാസം ആരംഭിച്ചത്.

സ്വാതന്ത്ര്യദിനസന്ദേശം നൽകണമെന്നാവശ്യപ്പെട്ട് നിരവധിപേർ ഗാന്ധിജിയെ സമീപിച്ചെങ്കിലും അദ്ദേഹമതിന് തയ്യാറായില്ല. നവഖാലിയിലേക്കുള്ള രണ്ടാമത്തെ സമാധാനയാത്രയ്ക്കിടെ കൊൽക്കത്തയിലെ സോദ്പുർ ആശ്രമത്തിൽ കഴിയുമ്പോഴാണ് സുഹ്രവർദിയുമായി ഗാന്ധിജി അടുക്കുന്നത്. സുഹ്രവർദിയുടെ അപേക്ഷപ്രകാരം നവഖാലി സന്ദർശനം തത്‌കാലം റദ്ദാക്കി കൊൽക്കത്ത നഗരത്തിൽ തന്നെ തുടരാൻ ഗാന്ധിജി തീരുമാനിക്കുകയുണ്ടായി. അങ്ങനെ 1947 ആഗസ്ത് 13-നാണ് ഹൈദരി മൻസിലിലേക്ക് ഗാന്ധിജി കടന്നുവന്നത്. ആ വീട്ടിൽ തന്നെയാണ് ഗാന്ധിജിക്ക് സ്വാതന്ത്ര്യദിനപ്പുലരി ചിലവിടാൻ അവസരം ലഭിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button