Kerala

26 വര്‍ഷത്തിനിടെ ഇടുക്കി ഡാം തുറന്നു; ഡാമിന്റെ ചരിത്രത്തിലൂടെ ഒരു യാത്ര

ഒടുവിൽ 1961-ല്‍ ആണ് അണക്കെട്ടിനായി രൂപകല്പന തയ്യാറാക്കിയത്

26 വര്‍ഷത്തിനുശേഷമാണ് ഇടുക്കി ഡാം തുറന്നിരിക്കുന്നത്. നിർമ്മാണശേഷം ആകെ മൂന്ന് തവണ മാത്രമാണ് ഡാം തുറന്നുവിട്ടിട്ടുള്ളത്. മുൻപ് 1992ലായിരുന്നു ഡാം തുറന്നത്. 1922 ഇല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോണ്‍ ഇടുക്കിയിൽ എത്തിയതോടെയാണ് ഇടുക്കി ഡാം എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. നായാട്ടിന് ഒപ്പമെത്തിയ അദ്ദേഹം വഴികാട്ടിയായി കൊലുമ്പൻ എന്ന ആദിവാസിയെ കൂടെക്കൂട്ടി. മലകള്‍ക്കിടയിലൂടെ ഒഴുകിയ പെരിയാര്‍ കണ്ടപ്പോൾ ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനു തോന്നി.

Read also: ഇടുക്കി ഡാം തുറക്കൽ ; സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്ത്

തുടർന്ന് എന്‍ജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്ജോൺ തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1937ല്‍ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്ളാന്തയോ മാസലെ എന്ന എന്‍ജിനിയര്‍മാര്‍ അണക്കെട്ട് പണിയുന്നതിന് അനുകൂലമായി പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല. ഒടുവിൽ 1961-ല്‍ ആണ് അണക്കെട്ടിനായി രൂപകല്പന തയ്യാറാക്കിയത്. 1963 ല്‍ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. സംസ്ഥാന വൈദ്യുതി ബോര്‍ഡ് നിര്‍മ്മാണച്ചുമതല ഏറ്റെടുത്തതോടുകൂടി പദ്ധതി വളരെ വേഗത്തിലായി.

1969 ഏപ്രിൽ 30-നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. കാനഡ സര്‍ക്കാരിന്റെ ലോണും സഹായവും ഉപയോഗിച്ചാണ് ഡാമിന്റെ പണി പൂർത്തീകരിച്ചത്. കോണ്‍ക്രീറ്റ് കൊണ്ടു പണിത ഈ ആര്‍ച്ച് ഡാമിന് 168.9 മീറ്റര്‍ ഉയരമാണുള്ളത്. ഷട്ടറുകളില്ലാത്ത ഈ അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തില്‍ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. 1976 ഫെബ്രുവരി 12-ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി യാണ് ഈ പദ്ധതി ജനങ്ങൾക്ക് സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button