തിരുവനന്തപുരം: മഴയത്ത് കുടയും പിടിച്ച് ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി മെഡിക്കൽ വിദ്യാർത്ഥിനി പോസ്റ്റ് ചെയ്ത കുറിപ്പ് ഫേസ്ബുക്കിൽ വൈറൽ ആകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവസാനവർഷ ഫോറൻസിക് മെഡിസിൻ പിജി വിദ്യാർത്ഥിനിയായ വീണ ജെ എസിന്റെ കുറിപ്പാണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. പ്രത്യേകതയുള്ള മരണങ്ങളാണ് മഴ തുടങ്ങി ഇത്രയും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മോർച്ചറിയിൽ വന്നിട്ടുള്ളതെന്നും അതിൽ അഞ്ചിൽ അഞ്ചിൽ നാലും സ്ത്രീകൽ ആയിരുന്നെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. മഴയത്തും കാറ്റത്തും ഇരുചക്രവാഹനത്തിൽ കുടപിടിച്ചിരുന്നു പുറകിലിരുന്നു യാത്ര ചെയ്തവർ കാറ്റിന്റെ ശക്തിയിൽ തെറിച്ചു താഴെ വീണു തലയോട്ടിക്കും മസ്തിഷ്ക്കത്തിനും ക്ഷതമേറ്റു കൊല്ലപ്പെടുന്നതും അതിന്റെ മുന്നറിയിപ്പുമാണ് കുറിപ്പിന്റെ ഉള്ളടക്കം. വീണയുടെ ഫേസ്ബുക് കുറിപ്പ് ചുവടെ
Post Your Comments