Latest NewsKerala

ബോട്ടിലിടിച്ച കപ്പൽ കണ്ടെത്തി

അപകടത്തിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോയിരുന്നു

കൊച്ചി : മുനമ്പം തീരത്തു നിന്നും പോയ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍. അപകടമുണ്ടാക്കിയ കപ്പൽ ഏതാണെന്ന് കണ്ടെത്തി. എം.വി ദേശശക്തി എന്ന ഇന്ത്യൻ കപ്പലാണ് അപകടം ഉണ്ടാക്കിയത്. കപ്പൽ ചെന്നൈയിൽ നിന്നും ഇറാഖിലേക്ക് പോവുകയായിരുന്നു.

Read also:ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് ജെ.മേഴ്‌സിക്കുട്ടിയമ്മ

14 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. എട്ടുപേരേക്കുറിച്ച് വിവരമില്ല. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് അപകടം സംഭവിച്ചത്. ബോട്ട് പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോയിരുന്നു.

ബോട്ടിലുള്ളവരില്‍ 11 പേര്‍ തമിഴ്‌നാട്ടുകാരാണ്. 2 പേര്‍ ബംഗാളില്‍ നിന്നുള്ളവരും ഒരാള്‍ മലയാളിയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button